ദോഹ: ആറാമത് ദോഹ മത സംവാദസമ്മേളനം മെയ് 13 ആരംഭിക്കും.സെമിറ്റിക് മതങ്ങളായ ക്രൈസ്തവ ജൂത ഇസ്ലാം മതങ്ങളുടെ നേതാക്കള്‍ ഈ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുന്നുണ്ട്. മുന്‍ ഇറാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തമി, ബിഷപ്പ് ഡസ്മണ്ട് , ഹൂസ്റണ്‍ മേയര്‍ തുടങ്ങി ഇരുനൂറ്റിഅന്‍പതിലധികം മതപണ്ഡിതന്മാരും പുരോഹിതശ്രേഷ്ടരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദൈവിക മതങ്ങളായ ഈ മൂന്നു മതങ്ങളും തമ്മില്‍ ആശയസംവാദം വളര്‍ത്താനായി ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ശരീഅത്ത്,ഇസ്ലാമികപഠന ഫാക്കല്‍ട്ടിയാണ് ഈ സമ്മേളനത്തിന് തുടക്കം കുറിച്ചത്.
മതമൌലികവാദവും മതസംവാദവും, ദയാവധം, മനുഷ്യക്കടത്ത്, മതചിഹ്നങ്ങളെ അവഹേളിക്കുന്ന പ്രശ്നം, മൂന്നു മതങ്ങളുടേയും ദൈവ സങ്കല്പം, പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിം വനിതകള്‍, ബഹുമത സമൂഹം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക.ഇസ്ലാമും ക്രൈസ്തവതയും തമ്മിലുളള ആശയസംവാദം,ഇസ്ലാമും യഹുദമതവും തമ്മിലുളള ആശയസംവാദം തുടങ്ങി മുന്‍ വര്‍ഷങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളിലും ആറാം സമ്മേളനത്തില്‍ കൂടുതല്‍ ആശയവ്യക്തത വരുത്തുന്ന ചര്‍ച്ചകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മതങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനു പകരം ആരോഗ്യകരമായ ആശയസംവാദം പ്രോത്സാഹിപ്പിക്കാനും യോജിക്കാവുന്ന പ്രശ്നങ്ങളില്‍ ഐക്യം വളര്‍ത്താനും ഉദ്ദേശിച്ച് ഖത്തര്‍ സംഘടിപ്പിച്ചു വരുന്ന ഈ സമ്മേളനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രഗത്ഭരായ മതപണ്ഡിതന്മാരാണ് ദോഹ സമ്മേളനത്തില്‍ പങ്കെടുക്കാനെത്താറുളളത്.അതേ സമയം 2010 ല്‍ മതാശയ സംവാദ കേന്ദ്രങ്ങളുടെ രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ദോഹ വേദിയാവും.