പ്രാര്‍ത്ഥന പ്രവര്‍ത്തനത്തോടൊപ്പം: പുതിയവീട്ടില്‍.
സമൂഹ സൃഷ്ടിയായ മനുഷ്യന്‍ ഒട്ടേറെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവനാണ് അവന്റെ ദൈനംദിന ജീവിതത്തില്‍. എപ്പോഴും സന്തോഷത്തോടെ,അല്ലെങ്കില്‍ ദുഖിതനായി കഴിയുക എന്നത് മനുഷ്യ സഹജമല്ല.സുഖ ദുഃഖ സമ്മിശ്രമാണല്ലോ ജീവിതം."പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്"എന്ന് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു ഖുര്‍ആന്‍ പറഞ്ഞതില്‍ നിന്ന് അതിന്റെ അനിവാര്യത മനസ്സിലാക്കാം. ദുഖമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളായ ദാരിദ്ര്യം,അനാരോഗ്യം ആശിച്ചത് ലഭിക്കാതിരിക്കുക തുടങ്ങിയ സമയങ്ങളിലെല്ലാം തന്നെക്കാള്‍ താഴെയുള്ളവരെ നോക്കി അലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ സംതൃപ്തി അടയാനും നന്ദി പ്രകാശിപ്പിക്കാനും ആണ് വിശ്വാസി പഠിപ്പിക്കപ്പെടുന്നത്.അതുകൊണ്ടാണ് "നിങ്ങള്‍ ഇടയ്ക്കിടെ ആശുപത്രികള്‍ സന്ദര്‍ശിക്കുക,അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമാകും "എന്ന് പ്രസിദ്ധ പണ്ഡിതനായ മുസ്തഫസ്സിബാഇ ഉപദേശിച്ചത്. ആരാധനാനുഷ്ടാനങ്ങളും പ്രാര്‍ഥനയിലും മാത്രം മുഴുകിയിരിക്കാതെ ഭാവി ഭാസുരമാക്കാന്‍ സ്വയം കര്‍മ്മ നിരതനാവേണ്ടതുണ്ടെന്നു കൂടി ഇസ്ലാം പഠിപ്പിക്കുന്നു.,ഒരിക്കല്‍ ഉമര്‍ (റ )പള്ളിയിലേക്ക് കടന്നു വരുമ്പോള്‍ ഒരു മൂലയില്‍ മന്ത്രം ജപിച്ചു കൊണ്ടിരുന്ന ഒരാളോട് എന്താണ് നമസ്‌കാരക്കാരാ സമയമല്ലാത്ത അസമയത്ത് പള്ളിയില്‍ എന്ന് ചോദിച്ചപ്പോള്‍ ,തന്നെ വലക്കുന്ന കടബാധ്യതകളും ബുദ്ധിമുട്ടുകളുമാണെന്ന് മറുപടിപറയുന്നു.അടുത്ത സമയത്തും ഇങ്ങനെ കണ്ടപ്പോള്‍ വടിയെടുത്ത് അടിച്ചോടിക്കുകയാണ് ഉമര് (റ ) ചെയ്തത്. കടങ്ങളും വിഷമങ്ങളും മാറാന്‍ പള്ളിയില്‍ ചടഞ്ഞു കൂടുകയല്ല,അതിന് വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന സന്ദേശമാണ് അദ്ധേഹം നല്‍കിയത്.
പ്രാവചാകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എത്രമാത്രം ആസൂത്രത്തോടും യുക്തിഭദ്രവുമായിരുന്നു.ചരിത്ര പ്രസിദ്ധമായ ഹിജ്ര നമുക്കേറെ പാഠങ്ങള്‍ നല്‍കുന്ന അത്ഭുത സംഭവമാണ്.തികച്ചും അല്ലാഹുവിന്റെ സരക്ഷനത്തിലായിട്ടു കൂടി അവിടുന്ന് എടുത്ത മുന്‍ കരുതലുകളും സൂക്ഷ്മതയും ,മനുഷ്യന്‍ എന്ന നിലക്ക് നാം ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിന്ന് ശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ്.ബദല്‍ ,ഖന്ദക് തുടങ്ങി എല്ലാ യുദ്ധ മുഖങ്ങളിലും ഇത് തന്നെയായിരുന്നു അനുഭവം.അല്ലാഹു നിര്‍ദേശിച്ചതല്ലെ എല്ലാം അവര്‍ തന്നെ നോക്കിക്കൊള്ളും എന്ന് കരുതി പ്രാര്‍ഥിച്ചു ഇരിക്കുകയായിരുന്നില്ല.കഴിയുന്നത്ര ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷം നിരന്തരമുള്ള പ്രാര്‍ത്ഥന ഇതായിരുന്നു അവിടുത്തെ മാതൃക.അപ്പോഴാണ് ആ സമൂഹത്തെ കുറിച്ച് "രാത്രിയില്‍ സന്യാസികളും പകലില്‍ ആശ്വാരൂടരായ പടയാളികളും "എന്നാ വിശേഷണത്തിനു അര്‍ഹരായത്. ഇത്രയധികം പ്രാര്‍ത്ഥനകളും, ആരാധനകളും അനുഷ്ഠിക്കുന്നവരായിട്ട് പോലും എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം ദുരിതത്തിലും കഷ്ടപ്പാടിലും പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ജീവിത വിജയത്തിനും, ദൈവികസഹായം ലഭിക്കുന്നതിനും ചില കാരണങ്ങള്‍ അനിവാര്യമാണ്.അതില്‍ പ്രഥമസ്ഥാനം പ്രാര്‍ത്ഥനക്കല്ല, മറിച്ച് പ്രവര്‍ത്തനത്തിനാണ് പ്രഥമസ്ഥാനംമറ്റുള്ളവര്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തി, പ്രാപഞ്ചിക ശക്തികളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി, മനുഷ്യവിഭവസമ്പത്ത് കാര്യക്ഷമമായി വിനിയോഗിച്ച് വിജയത്തിന്റെ പടവുകള്‍ കയറുകയും, നമുക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, നാം കേവലം പ്രാര്‍ത്ഥനകളില്‍ മുഴുകുകയും, വേദവാക്യങ്ങള്‍ ഉരുവിടുകയും ചെയ്താല്‍ പിന്നെ ഇതല്ലാതെ മറിച്ചെന്താണ് സംഭവിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്‌ദുള്‍ഖാദള്‍ പുതിയവീട്ടില്‍