കുറച്ചു നാളുകള്‍ക്കു മമ്പ് പുവ്വത്തൂരില്‍ നിന്നു ചാവക്കാട്ടേക്കുളള ബസ് യാത്രയില്‍ കൗതുകമായി കിട്ടിയ ഒരു അറിവാണ് ഞാന്‍ ആദ്യമായി കുറിക്കുന്നത്.
യാത്ര ചെയ്യുന്ന ബസ്സില്‍എന്റെ അരികില്‍ ഒരു ചെറുപ്പക്കാരനായിരുന്നു.ബസ്സ് പാവറട്ടി എത്തുന്നത് മുന്നം സോലാര്‍ ബാറിന് മുന്നില്‍ ബസ്സ് നിന്നു. ഇറങ്ങേണ്ടവന്‍ ഇറങ്ങി കയറാനാരും ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ എന്റെ അരികില്‍ ഇരിക്കുന്ന ആള്‍ മുന്‍കൂട്ടി നിശ്ചയിച്ച പോലെ പോക്കറ്റില്‍ നിന്നും മൂന്നോ നാലോ നാണയതുട്ടുകള്‍ ബാറിന്റെ മുറ്റത്തുളള ആള്‍കൂട്ടത്തിനിടയിലേക്ക് ഓരോന്നായി എറിഞ്ഞു കൊടുത്തു. ഞാന്‍ കൗതുകത്തോടെ അയാളോട് കാര്യം ആരാഞ്ഞപ്പോള്‍ ഉത്തരം വളരെയധികം എന്നെ അതിശയിപ്പിച്ചു. വളരെയധികം ആളുകള്‍ അഞ്ച് രൂപ കുറവാണന്നകാരണത്താല്‍ മധ്യം വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്നവരാണെന്നും ഇതേ അവസ്ഥ ഞാന്‍ ഒരുപാട് അനുഭവിച്ചതാണന്നും അതിനലാണ് അദ്ദേഹം അഞ്ച് രൂപാ നാണയങ്ങള്‍ എറിഞ്ഞുകൊടുത്തതെന്നും അറിയാന്‍ കഴിഞ്ഞു.
വര്‍ഗ സ്നേഹമെന്ന് കരുതാം.സ്നേഹവും അനുകമ്പയും മനുഷ്യന് എന്നേ നഷ്ടപ്പെട്ടു.പക്ഷി മൃഗാദികളില്‍ മാത്രമേ ഇന്ന് ഈ സദ്ഗുണം അവശേഷിക്കുന്നുളളൂ.ഒരു കാക്കയെ നമ്മള്‍ കല്ലെറിഞ്ഞു വീഴ്ത്തിയാല്‍ മറ്റു കാക്കകള്‍ ഒരുമിച്ചു കൂടി പ്രതിഷേധമറിയിക്കുകയും ഒരു പക്ഷേ നമ്മളെ ആക്രമിക്കുകയും ചെയ്തേക്കും.എന്നാല്‍ ഒരു അജ്ഞാത മനുഷ്യന്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കില്ല.മരണത്തോട് മല്ലടിക്കുന്ന അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും വൈദ്യസഹായം ലഭ്യമാക്കാനും അടുത്ത ബന്ധുക്കള്‍ വരുന്നത് വരെ അയാളെ പരിചരിക്കാനും നമ്മള്‍ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്ന് റിസ്ക് എടുക്കാന്‍ (അങ്ങനെയാണ് നമ്മള്‍ പറയുക) ആരും തയ്യാറല്ല.
അയാളെ ആശുപത്രിയെലെത്തിക്കാന്‍ പോയാല്‍ നമ്മുടെ യാത്രാ ദൗത്യം നിറവേറില്ല.നമ്മുടെ സമയത്തിന് വിലയുണ്ട് വിലയുള്ളതൊന്നും വെറുതെ നല്‍കാന്‍ പാടില്ല.ഒരിക്കല്‍ കോഴിക്കോട് റയില്‍വേസ്റ്റേഷനില്‍ വണ്ടി ഇളകിത്തുടങ്ങിയ ശേഷം കയറാന്‍ ശ്രമിച്ച ഒരു യാത്രക്കാരന്‍ പ്ളാറ്റ്ഫോമില്‍ വീണ് ദേഹമാസകലം മുറിവേറ്റ് കിടന്നപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല..ഒരു മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്ന അയാളെ പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പറയുന്നു. അതിന് നിശ്ചയിച്ച കൂലിക്കാരാണവരെന്നും പോലീസിന്റെ അഭാവത്തില്‍ ആ ജോലി ചെയ്യുണമെങ്കില്‍ മതിയായ വേതനം കിട്ടണമെന്നും നാം വിശ്വാസിക്കുന്നു.
കേരളത്തിന്റെ തലസ്ഥാനത്ത് ബസ്സ്റ്റാന്റില്‍ ഒരു ദിവസം പ്രഭാതം ആരംഭിച്ചത് ഒരു ചോരക്കുഞ്ഞിന്റെ കരച്ചിലോടെയാണ്.നേരം വെളുക്കന്നതിന് ഏതാനും മിനിറ്റോളം മുമ്പ് ഏതോ പക്‌ല്‍ മാന്യ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടു വെച്ചതായിരുന്നു കുഞ്ഞിനെ.ബസ്സ്സ്റ്റാന്റില്‍ പ്രധാന കവാടത്തിലാണ് കുഞ്ഞ് കിടക്കുന്നത് കരച്ചില്‍ കേട്ട് ആളുകള്‍ ചുറ്റും കൂടി. ഒരു പെണ്ണിന്റെയും ആണിന്റേയും വന്‍ പാപത്തെ മൂക്കത്ത് വിരല്‍ വെച്ച് കൊണ്ട് പിറുപിറുത്ത് കൊണ്ട് കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയി.പിന്നെ അടുത്ത യാത്രക്കാരുടെ ഊഴമായി. അവരും അവരുടെ ദണ്ണം രേഖപ്പെടുത്തുന്നു.ഇങ്ങനെ പല സംഘങ്ങളും വന്നു പോയികൊണ്ടിരിക്കുന്നതിനിടയില്‍ കുഞ്ഞ് കരച്ചില്‍ നിറുത്തി. തന്റെ അമ്മ മാത്രമല്ല ഈ ആള്‍കൂട്ടങ്ങളും പാപികാളെന്ന് മനസ്സിലായപ്പോള്‍ വന്നിടത്തേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ച് എല്ലാവരെയും പരിഹസിച്ച് ആ കുഞ്ഞ് കണ്ണടച്ചു.കുഞ്ഞിന്റെ മേല്‍ ഉറുമ്പരിച്ച് തുടങ്ങിയപ്പോള്‍ ഒരാള്‍ പ്ലാസ്റ്റിക് ചാക്കു കൊണ്ട് മൂടി. നമ്മുടെ സംസ്കാരത്തിന്റെ ശവസംസ്ക്കാരം മാത്രമേ ഇനി നടക്കാന്‍ ബാക്കിയുള്ളൂ എന്നതിന്റെ സൂചനയായിരുന്നു അത്.നമ്മുടെ സംസ്കാരത്തിന് മേല്‍ ഉറുമ്പരിച്ച് തുടങ്ങിയിരിക്കുന്നു എന്ന് വിളിച്ച് പറയുകയായിരുന്നില്ലേ ഈ സംഭവം?.
യഥാര്‍ത്ഥത്തിര്‍ പത്ത് മാസം താന്‍ വയറ്റില്‍ ചുമന്ന കുഞ്ഞിനെ ഉപേക്ഷിച്ച ആ സ്ത്രീയേക്കാള്‍ സംസ്കാര ശ്യൂനരാണ് അതിന്റെ മരണം നിസ്സംഗരായി നോക്കി നിന്ന ജനക്കൂട്ടം.കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് അമ്മ അതിനെ ബസ്സ്റ്റാന്റില്‍ കൊണ്ട് വെച്ചത്.ആരെങ്കിലും ആശുപത്രിയില്‍ എത്തിക്കുമെന്നും കുട്ടികളില്ലാത്ത ഏതെങ്കിലും സമ്പന്ന ദമ്പതികള്‍ അതിനെ ദത്തെടുക്കുമെന്നും അങ്ങനെ തന്നോടൊപ്പം ജീവിക്കുന്ന അപമാനത്തില്‍ നിന്നു കുഞ്ഞ് രക്ഷപ്പെടുമെന്നും ആ അമ്മ വിചാരിച്ചിരിക്കണം.പക്ഷേ ജനങ്ങള്‍ ധരിച്ച് വെച്ചത് തങ്ങള്‍ പച്ചക്കറി വാങ്ങാന്‍ ടൗണില്‍ വന്നവരാണന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിന്നാല്‍ ഓഫീസില്‍ കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്നതുമാണ്. സര്‍വ്വോപരി "റിസ്ക് "എടുക്കാന്‍ അവര്‍ തയ്യാറുമല്ല.നമ്മുടെ സ്‌കാരം ഉറുമ്പരിക്കുന്നു...

വി.എം. കെബീര്‍ തിരുനെല്ലൂര്‍.