നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, May 29, 2020

വെര്‍ച്വല്‍ ഈദ്‌ സം‌ഗമം

ദോഹ:ഉദയം പഠനവേദി,പെരുന്നാള്‍ ഒരു ഗ്രഹ പാഠം എന്ന തലക്കെട്ടില്‍ വെര്‍ച്വല്‍ ഈദ്‌ സം‌ഗമം സം‌ഘടിപ്പിച്ചു.ഗള്‍‌ഫില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പ്രദേശ വാസികള്‍ ഓണ്‍ ലൈന്‍ സം‌ഗമത്തില്‍ ആദ്യാന്തം പങ്കെടുത്തു.

തികച്ചും പുതുമയുള്ള റമദാന്‍ കാലവും ഇദാഘോഷവുമാണ്‌ ഈ വര്‍‌ഷം സമ്മാനിക്കപ്പെട്ടത്‌.എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും വിശ്വാസികള്‍ ഏറെ അത്ഭുതകരമായി എല്ലാം തരണം ചെയ്‌തു.ദേവാലയങ്ങള്‍ അടഞ്ഞു കിടന്നാലും ദിവ്യാനുഗ്രഹത്തിന്റെ വാതിലുകള്‍ മലര്‍‌ക്കെ തുറന്നു കിടക്കുകയാണ്‌.സം‌ഗമം വിലയിരുത്തി.പരീക്ഷണകാലം അവസര കാലമായി ഉപയോഗപ്പെടുത്തി നാഥനിൽ അലിഞ്ഞ് ചേർന്ന റമദാൻ.ഓൺലൈൻ കാലത്ത് കൈവന്ന ഒട്ടനവധി സംഗമങ്ങളിൽ മറക്കാനാകാത്ത അനുഭവമായിരുന്നു ഈദ്‌ സം‌ഗമം എന്നും സദസ്സ്‌ അഭിപ്രായപ്പെട്ടു.

പഠന വേദിയുടെ സ്ഥാപകരില്‍ പ്രമുഖനായ എ.വി ഹം‌സ മുഖ്യാതിഥിയായിരുന്നു.ഷം‌സുദ്ദീന്‍ മാഷ്‌ ഈദ്‌ സന്ദേശം നല്‍‌കി.യൂസുഫ്‌ ഹമീദ്‌,അബ്‌ദുല്‍ ലത്വീഫ്‌,അഹ്‌മദ്‌ മരുതയൂര്‍,കബീര്‍ പൂന,അബ്‌ദുല്‍ കലാം ആര്‍.വി,മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌,മുക്‌താര്‍ എം.എം,അബ്‌ദുല്‍ ഖാദര്‍ പി,അഷ്‌റഫ്‌ എന്‍.പി,,അബ്‌ദുല്‍ ജലീല്‍ എം.എം തുടങ്ങിയവര്‍ ചര്‍‌ച്ചകളില്‍ സജീവരായി.മുന്‍ കൂട്ടി റെക്കാര്‍‌ഡ്‌ ചെയ്‌ത സര്‍‌ഗാവിഷ്‌കാരങ്ങളും പഴയ മാപ്പിളപ്പാട്ടുകളും സ്‌ക്രീന്‍ ഷയറിങ് വഴി പ്രസാരണം ചെയ്‌തു.റഷാദ് കെ.ജി, റഷീദ്‌ കെ.ജി,നൗഷാദ്‌ പി.എ എന്നിവരുടെ ഗാനങ്ങള്‍ ആസ്വാദകരെ ഹഠാദാകര്‍‌ഷിച്ചു.ഉദയം പഠനവേദിയുടെ അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.