നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, May 27, 2020

ഈ പെരുന്നാള്‍ ഒരു ഗ്രഹപാഠം

ദോഹ:അഞ്ചാം പെരുന്നാള്‍ ദിവസം  വ്യാഴം 28.05.2020 ന്‌ ഉദയം ഒത്ത്‌ ചേരല്‍ സം‌ഘടിപ്പിക്കുന്നു.ഖത്തര്‍ സമയം വൈകീട്ട്‌ 07.30 മുതല്‍ 08.30 വരെ (ഇന്ത്യന്‍ സമയം 10.00 മുതല്‍ 11.00 വരെ) സൂം ഓണ്‍ ലൈവ്‌ വഴി 'ഈ പെരുന്നാള്‍ ഒരു ഗ്രഹപാഠം' എന്ന തലക്കെട്ടില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.നല്‍‌കപ്പെടുന്ന സൂം ലിങ്ക്‌ ഉപയോഗിച്ച്‌ ഈദ്‌ സം‌ഗമത്തില്‍ കുടും‌ബത്തോടൊപ്പം പങ്കു ചേരാം.

അഞ്ചാം പെരുന്നാള്‍ ദിവസം നിശ്ചിത സമയം.വിശുദ്ധ ഖുര്‍‌ആന്‍ അവതരിപ്പിച്ചു കൊണ്ട്‌ പ്രാരം‌ഭം കുറിക്കും.സ്‌ക്രീന്‍ ഷയറിങ് ഓപ്‌ഷനിലൂടെ യാണ്‌ ഇത്‌ അവതരിപ്പിക്കുക.തുടര്‍‌ന്ന്‌ അവതാരകന്‍ പ്രാരം‌ഭ വിശേഷങ്ങളും നിര്‍ദേശങ്ങളും നല്‍‌കും.

സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുന്നവര്‍‌ക്കും,നാമമാത്രമായി പങ്കെടുക്കുന്നവര്‍‌ക്കും,സൂമില്‍ വരാതെ തങ്ങളുടെ പ്രാധിനിത്യം അറിയിക്കുന്നവര്‍‌ക്കും അനുഗുണമായ വിധത്തിലാണ്‌ സൂം ഓപറേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.

സം‌ഗമത്തിന്‌ അനുഗുണമായ കവിതകള്‍/പാട്ടുകള്‍ ലൈവ്‌/റെക്കാര്‍‌ഡ്‌ അവസരോചിതം പ്രസാരണം ചെയ്യും.അവതാരകന്‍ ഇടക്ക്‌ അവസരോചിതമായ ഇടപെടലുകള്‍ നടത്തും.പ്രാര്‍‌ഥനയോടെ സമാപിയ്‌ക്കും

സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുമ്പോള്‍ ....!

സ്വന്തം ഇടത്തിലാണ്‌ എന്ന ബോധത്തിന്‌ പകരം സമൂഹ മധ്യത്തിലാണ്‌ എന്ന്‌ ഓര്‍‌മ്മയുണ്ടായിരിക്കണം.മറ്റുള്ളവര്‍‌ക്ക്‌ അലോസരമുണ്ടാകാത്ത പശ്ചാത്തലം സ്വീകരിക്കണം.ഒരു പൊതു വേദിയില്‍ പങ്കെടുക്കുകയാണെന്ന വിധത്തിലുള്ള അടക്ക അനക്കങ്ങളും വസ്‌ത്ര ധാരണവുമായിരിക്കണം.(വീഡിയൊ ഓഫ്‌ ചെയ്യാനുള്ള സൗകര്യവും വേണമെന്നുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌).ഓണ്‍ ലൈന്‍ സദസ്സില്‍ അപ ശബ്‌ദങ്ങള്‍ ഒഴിവാക്കാന്‍ മൈക് ഓഫ്‌ ചെയ്‌തിരിക്കണം.കോഡിനേറ്ററുടെ ശ്രദ്ദ ക്ഷണിക്കാന്‍ സൂം മെസ്സഞ്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌.

ഈദ്‌ സന്ദേശങ്ങളും ,സര്‍‌ഗാത്മക ആവിഷ്‌കാരങ്ങളും തങ്ങളുടെ ഊഴം വരുമ്പോള്‍ അവതരിപ്പിക്കാം.അഥവാ അങ്ങിനെ പ്രയാസം ഉള്ളവര്‍ ഉദയം ഗ്രൂപ്പില്‍ പോസ്റ്റു ചെയ്‌താലും മതിയാകും.സം‌ഗമ ദിവസം ഉദയം ഗ്രൂപ്പിലൂടെ പങ്കുവെക്കപ്പെടുന്ന ഏതു രൂപത്തിലുള്ള സന്ദേശങ്ങളും ഓണ്‍ ലൈന്‍ സദസ്സില്‍ പങ്കുവെക്കും.(ചിത്രം.ലിഖിതം,ശബ്‌ദം)
..................
Abdul Azeez MK is inviting you to a scheduled Zoom meeting.

Topic: Udhayam Sangamam
Time: May 28, 2020 07:30 PM Qatar

Join Zoom Meeting
https://us04web.zoom.us/j/79730038241?pwd=M1F4M3MrUlloR1lIWTkvbnRLYWpqUT09

Meeting ID: 797 3003 8241
Password: 1xCc8L