അനുഗ്രഹീതമായ ഓരോ ദിവസവും തുടങ്ങുന്നതും നമസ്കാരത്തോടെയാവുക.രാവിലെ സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് നടന്ന് പോയി നമസ്കാരവും പ്രാര്‍ഥനകളുംകഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഉള്ള ഒരു നിര്‍വൃതി പറഞ്ഞറിയിക്കാന്‍ ആവുമോ .. നമ്മള്‍ എല്ലാവരും ആ ഭാഗ്യം ദിവസവും ആസ്വദിക്കുന്നവരാണ്. ശേഷം ഖുര്‍ആന്‍ പഠനത്തില്‍ കുറച്ച് നേരം ശ്രദ്ധ കേന്ദ്രീകരിക്കുക. അര്‍ത്ഥ സഹിതം ആഴത്തില്‍ തന്നെ പഠിക്കാന്‍ ശ്രമിച്ച് നോക്കു .നമ്മുടെ ജീവിതവുമായി ബന്ധിപ്പിച്ച് കൊണ്ട് ഖുര്‍ആന്‍ പഠിക്കുമ്പോഴാണ് അതിന്റെ ആഴവും ശക്തിയും ശരിക്കും ബോധ്യപ്പെടുക.പിന്നെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഇറങ്ങാം..
ഓരോ ദിവസവും അല്ലാഹു ഒരുക്കിയിരിക്കുന്ന നന്മകളെ കുറിച്ച ശുഭാപ്തിവിശ്വാസവും പ്രത്യാശയുമായിരിക്കും നമ്മെ ഭരിക്കേണ്ടത്.ഇന്ന് ദോഷമായി കാണുന്ന കാര്യം നാളത്തെ ഗുണമായിരിക്കും. പ്രവര്‍ത്തിക്കലാണ് നമ്മുടെ ബാധ്യത .ഫലം അല്ലാഹുവിന്റെ അടുക്കലാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അല്ലാഹു വിചാരണ ചെയ്യുക, ഫലങ്ങളുടെ പേരിലല്ല.ഓരോ ദിവസവും പുതിയ കര്‍മതലങ്ങള്‍ കണ്ടെത്തി ജീവിതത്തെ നന്മയാല്‍ സമ്പന്നമാക്കാനാണ് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
വൈവിധ്യമാര്‍ന്ന വാസനാ വിശേഷങ്ങളുടെയും സിദ്ധികളുടെയും ഉടമയാണ് ഓരോ വ്യക്തിയും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്.വ്യക്തിയുടെ ജീവിതവൃത്തി നല്ലതേ ആകാവൂ. അന്തിമ വിശകലനത്തില്‍ സമൂഹത്തിനാണ് അതിന്റെ നന്മ. വിശ്വാസിയുടെ കര്‍മങ്ങള്‍ അല്ലാഹുവുമായി സ്ഥാപിക്കുന്ന പ്രത്യേക ബന്ധത്തില്‍ നിന്ന് മാത്രമല്ല, അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള ബന്ധത്തില്‍ നിന്ന് കൂടി രൂപം കൊള്ളുന്നതാണ്: ഈ പാത അവസാനിക്കുന്നത് ഇഹ പര ജീവിത വിജയത്തീലും.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്‍പിക്കട്ടെ. (3:160)