നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, November 2, 2017

പുഴങ്ങര ഇല്ലത്ത് സെയ്‌ത്‌ മുഹമ്മദ്‌

തൊയക്കാവ്‌:പുഴങ്ങര ഇല്ലത്ത് കോഴിപ്പറമ്പില്‍ സെയ്‌ത്‌ മുഹമ്മദ്‌ ഹാജി (87) നിര്യാതനായി.വാര്‍‌ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ആശുപതിയില്‍ ചികിത്സയിലായിരുന്നു.സുഖം പ്രാപിച്ച്‌ കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക് കൊണ്ടു വന്നു.വീണ്ടും ശാരീരികമായ പ്രയാസം അനുഭവപ്പെട്ടതിനെ തുടര്‍‌ന്ന്‌ എം.ഐ ആശുപത്രിയില്‍  തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.സന്ധ്യയോടെയായിരുന്നു അന്ത്യം.വ്യാഴാഴ്‌ച (നവം‌ബര്‍ 2)11 മണിക്ക്‌ തൊയക്കാവ്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.
മുപ്പട്ടിത്തറ ബാല ചികിത്സാ വിദഗ്ദന്‍ മുഹമ്മദ്‌ കുട്ടി വൈദ്യരുടെയും, കണ്ണോത്ത്‌ ഷാഹുല്‍ ബാവുട്ടി ഹാജിയുടെയും, അസീസ്‌ മഞ്ഞിയിലിന്റെയും ഉമ്മമാരുടെ സഹോദരിയുടെ മകനാണ്‌ പുഴങ്ങര ഇല്ലത്ത് സെയ്‌തു മുഹമ്മദ്‌.
പാടൂര്‍ അഹമ്മദ്‌ മുസ്‌ല്യാര്‍, അബ്‌ദുല്‍ റഹ്‌മാന്‍ കേലാണ്ടത്ത്,ഫാത്വിമ സലാഹുദ്ധീന്‍..തുടങ്ങിയവര്‍  സഹോദരങ്ങളാണ്‌.
ഭാര്യ:റുഖിയ.മക്കള്‍:റഫീഖ്‌,റഷീദ്‌,റസാഖ്‌,റസീന.മരുമക്കള്‍:സീനത്ത്,സഫരിയ,സജന,ഖാദര്‍കുട്ടി.