ദോഹ:സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘവും സംവിധാനവുമായി വളരാന്‍ നമുക്ക്
സാധിക്കണം.കേവലമായ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുന്നതിനെക്കാള്‍ അതില്‍
നിന്നുള്ള ഊര്‍ജ്ജം പരിസരങ്ങളില്‍ പരിലസിപ്പിക്കാനാകുമ്പോഴാണ്
കല്‍പിക്കപ്പെട്ട അനുഷ്‌ഠാനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം
പ്രാപിക്കപ്പെടുന്നത്.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ഉദയം പഠനവേദിയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലെ പ്രഥമ പ്രവര്‍ത്തക സമിതി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദയം പഠനവേദിയുടെ അധ്യക്ഷന്‍.വിജ്ഞാനത്തിനും പഠന മനനങ്ങള്‍ക്കും പ്രത്യേക പ്രാമുഖ്യം നല്‍കുന്ന കാലയളവായിരിയ്‌ക്കും ഉദയം പഠനവേദിയുടെ പുതിയ പ്രവര്‍ത്തന വര്‍ഷം.പരക്ഷേമ തല്‍പരതയിലൂന്നിയ ദൈനം ദിന ജീവിതത്തിന് ആത്മാര്‍പ്പണം ചെയ്‌തവരായിരിക്കണം വിശ്വാസികള്‍. സമൂഹത്തോട് കടുത്ത പ്രതിബദ്ധത്യുള്ള നീതിയിലും ധര്‍മമ ബോധത്തിലും വിട്ടു വീഴ്‌ചയില്ലാത്ത ലോക ക്രമം വിശ്വാസികളുടെ സ്വപ്നമായിരിക്കണം. ഉദ്‌ബോധന പ്രധാനമായ ആമുഖം അവസാനിപ്പിച്ച് കൊണ്ട് പ്രസിഡണ്ട് ഓര്‍മ്മിപ്പിച്ചു.
കൃത്യമായ ഗ്രഹ പാഠത്തോടെ വരും കാല അജണ്ടകള്‍ ക്രമപ്പെടുത്താന്‍ നമുക്കാകണം.സമൂഹത്തിലേയ്‌ക്ക് ഒന്നു കൂടെ ശക്തമായ ഗതിയില്‍ ഒഴുകാനും ഒഴുക്കാനും സാധിക്കണം.ഭാവി ആസൂത്രണങ്ങളുടെ ചര്‍ച്ച പ്രാരംഭം കുറി്‌ച്ച് കൊണ്ട് ഉദയം വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം പറഞ്ഞു.
സമിതികളുടെ ക്രമാനുഗമമായ കൂടിച്ചേരലുകള്‍,എല്ലാ പ്രവര്‍ത്തകരുടെയും എല്ലാ കാര്യത്തിലും ഉള്ള സഹകരണം,പ്രവര്‍ത്തനങ്ങളിലെ വൈവിധ്യം,വൈജ്ഞാനികവും നിത്യ ജീവിതത്തിലെ ശീലും ശൈലിയുമായി ബന്ധപ്പെട്ട പഠന ശിബിരങ്ങളും സംഗമങ്ങളുടെ അജണ്ടയില്‍ സ്ഥാനം പിടിക്കണം.പ്രഖ്യാപിതമായ ഉദയം പരിധിയില്‍ നിന്നും പ്രാധിനിത്യമില്ലാത്ത ഇടങ്ങളില്‍ ഉദയം കിരണങ്ങള്‍ വീഴാനുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടണം.വര്‍ഷത്തിലൊരിക്കല്‍ ഉദയം കുടുംബ സംഗമം വിപുലമായ രീതിയില്‍ നാട്ടില്‍ സംഘടിപ്പിക്കപ്പെടണം.സാന്ത്വന സംരംഭങ്ങളുടെ തീരെ രഹസ്യമായ രീതിയ്‌ക്ക് മാറ്റം വരണം എന്നും അബ്‌ദുല്‍ ജലീല്‍ വിശദീകരിച്ചു.
വൈസ് പ്രസിഡണ്ട് റബീഉല്‍ ഇബ്രാഹീം കുട്ടിയും പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് അടിവരയിട്ടു സംസാരിച്ചു.ഇതര മഹല്ലുകളിലെ പ്രാധിനിത്യവുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവത്തില്‍ കാണണമെന്ന് ജൂനിയര്‍ പ്രസിഡണ്ട് ജീവന്‍ അഭിപ്രായപ്പെട്ടു.
അസി.ട്രഷറര്‍ ഷാജുദ്ധീന്‍ എം.എം പുതിയ കാലത്തെ സാങ്കേതിക സൗകര്യങ്ങളെയും കണക്കിലെടുത്തുള്ള പ്രവര്‍ത്തന സങ്കേതം വളര്‍ന്നു വരണം എന്ന് അഭിപ്രായപ്പെട്ടു.സൗഹൃദ സംഗമങ്ങളും സ്നേഹ വിരുന്നുകളും അവസരോചിതം ഉപയോഗപ്പെടുത്തണമെന്ന് അസി.ട്രഷറര്‍ ഷമീര്‍ ഇബ്രാഹീം നിര്‍ദേശിച്ചു.
മൂന്നു പതിറ്റാണ്ട് മുമ്പത്തെ ഉദയം മേഖലയില്‍ അല്ല ഇന്നു നാം വിഹരിക്കുന്നത്.കാര്യങ്ങള്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു.മേഖലയില്‍ ഇന്നു കാണുന്ന ഓരോ മാതൃകാപരമായ കാര്യവും ഉദയം തിരികൊളുത്തിയതായിരിക്കാം എന്നതില്‍ അതിശയോക്തിയൊന്നും ഇല്ല.മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നാം കൊളുത്തി വെച്ച പലതും പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നതിന്റെ പങ്ക് ഉദയം പഠന വേദിയ്‌ക്ക് അര്‍ഹമായതത്രെ.അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ വിവരിച്ചു.
ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ നടപ്പില്‍ വരുത്തുകയും എന്ന ശൈലി സ്വീകരിക്കാവുന്നതാണ്.അഫ്‌ദല്‍ ദിലാര്‍ പറഞ്ഞു.ഒരോരുത്തരിലും ഉള്ള വ്യതിരിക്തങ്ങളായ കഴിവും മികവും ആസൂത്രിതമായി സ്വീകരിക്കുന്നതും പകരുന്നതുമായ സംവിധാനമാണ് രൂപപ്പെടേണ്ടത്.സംഗമങ്ങള്‍ അനിവാര്യമാണെങ്കില്‍ കൂടെ ആധുനിക സംവിധാനങ്ങള്‍ അവഗണിക്കതിരിക്കാനും സാധിക്കണം.ആധുനിക ലോകത്തെ അറിവുകളും അത്ഭുതങ്ങളും ഉപകാര പ്രദമായ രീതിയില്‍ പഠിക്കാനും പരിപാലിക്കാനും ഉള്ള ഒരുക്കങ്ങളും അജണ്ടയില്‍ ഇടം പിടിക്കാവുന്നതാണ്.അഫ്‌ദല്‍ തന്റെ അഭിപ്രായങ്ങളെ സംക്ഷിപ്‌തമായി അവതരിപ്പിച്ചു.
ഉദയം പ്രവര്‍ത്തനങ്ങളെ സമൂഹത്തെ സ്വാധീനിക്കും വിധം എങ്ങനെയൊക്കെ ചിട്ടപ്പെടുത്താം എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ സംഘത്തിന്റെ സുഖമമായ യാത്ര.ജഫീര്‍ അബ്‌ദുല്‍ മജീദ് പറഞ്ഞു.നന്മയില്‍ അധിഷ്‌ഠിതമായ സംരംഭം തനതായ രീതിയില്‍ വളരുകയും വികസിക്കുകയും ചെയ്യും.ജഫീര്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.ഒപ്പം തന്റെ പൂര്‍ണ്ണ സഹകരണവും പ്രവര്‍ത്തന സന്നദ്ധതയും അറിയിച്ചു.
എല്ലാ മാസാദ്യവും നിര്‍വാഹക സമിതി പഠന അജണ്ടയോടെ ചേരാനും ത്രൈമാസത്തില്‍ പ്രവര്‍ത്തക സമിതി ചേരാനും തിരുമാനിച്ചു.ചതുര്‍ മാസങ്ങളിലായിരിയ്‌ക്കും സംയുക്ത ജനറല്‍ ബോഡി.പ്രസ്‌തുത കലണ്ടര്‍ പ്രാഫല്യത്തില്‍ വന്നതായി അധ്യക്ഷന്‍ ഉപ സംഹാരത്തില്‍ അറിയിച്ചു.ഇതര യോഗങ്ങള്‍ നടക്കുന്ന മാസങ്ങളില്‍ നിര്‍വാഹക സമിതി ഉണ്ടായിരിക്കില്ലെന്നും അധ്യക്ഷന്‍ വിശദീകരിച്ചു.ഫലം നല്ലതാണെങ്കില്‍ മരവും നന്നായിരിയ്‌ക്കും.നമുക്ക് നല്ല ഫലങ്ങളാകാന്‍ സാധിച്ച മരത്തെയും അതിന്റെ തണലിനേയും സുഖശീതളമായ വിശ്രമ സങ്കേതമാക്കാം.ആ തണല്‍ മരത്തെ പരിചയപ്പെടുത്തുകയും ചെയ്യാം.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.അധ്യക്ഷന്‍ ഉപ സംഹരിച്ചു.
മുന്‍ കൂട്ടി ലീവ് അനുവദിച്ചരവല്ലാത്ത എല്ലാവരും യോഗത്തില്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി നൗഷാദ് പി.എ യുടെ സ്വാഗത ഭാഷണത്തോടെ കൃത്യം 08.15 ന് യോഗം ആരംഭിച്ചു. സെക്രട്ടറി ജാസ്സിം എന്‍.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സെക്രട്ടറി ഫയാസ് ഇബ്രാഹീം കുട്ടി നന്ദി പ്രകാശിപ്പിച്ചു.അജണ്ട പ്രകാരം 09.30 ന് യോഗം അവസാനിച്ചു.

തുടര്‍ന്ന്
പുതിയ മീഖാത്തിന്റെ ഉശിരും ഉണര്‍വ്വും ഏറെ സന്തോഷം നല്‍കുന്നു എന്ന
ആമുഖത്തോടെ ട്രഷറര്‍ വി.എം റഫീഖ് തുടക്കമിട്ടു.സമാഹരണ വിനിമയ കാര്യങ്ങള്‍
വിശദീകരിച്ച ശേഷം സാമ്പത്തിക അച്ചടക്കത്തിന്റെ എല്ലാ അര്‍ഥത്തിലുള്ള
സ്വഭാവവും അനുവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയെ ഓര്‍മ്മപ്പെടുത്തി.
വൈസ് പ്രസിഡണ്ട് റബീഉല്‍ ഇബ്രാഹീം കുട്ടിയും പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് അടിവരയിട്ടു സംസാരിച്ചു.ഇതര മഹല്ലുകളിലെ പ്രാധിനിത്യവുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവത്തില്‍ കാണണമെന്ന് ജൂനിയര്‍ പ്രസിഡണ്ട് ജീവന്‍ അഭിപ്രായപ്പെട്ടു.
അസി.ട്രഷറര്‍ ഷാജുദ്ധീന്‍ എം.എം പുതിയ കാലത്തെ സാങ്കേതിക സൗകര്യങ്ങളെയും കണക്കിലെടുത്തുള്ള പ്രവര്‍ത്തന സങ്കേതം വളര്‍ന്നു വരണം എന്ന് അഭിപ്രായപ്പെട്ടു.സൗഹൃദ സംഗമങ്ങളും സ്നേഹ വിരുന്നുകളും അവസരോചിതം ഉപയോഗപ്പെടുത്തണമെന്ന് അസി.ട്രഷറര്‍ ഷമീര്‍ ഇബ്രാഹീം നിര്‍ദേശിച്ചു.
കാലത്തോടൊപ്പം
സഞ്ചരിക്കാനും സഞ്ചരിപ്പിക്കാനും പ്രാപ്‌തരായ വിവിധ മേഖലകളില്‍
ശോഭിക്കുന്ന നേതൃ നിരയും പ്രവര്‍ത്തക സംഘവും ഉണ്ടായാല്‍ ഘട്ടം ഘട്ടമായി
പലതും ചെയ്യാനാകും.അതിനുള്ള പ്രവര്‍ത്തനങ്ങളാകട്ടെ വരും നാളുകളില്‍ എന്ന്
കാലാം ആര്‍.വി ആശംസിച്ചു.ഒപ്പം പ്രാരംഭ ചര്‍ച്ചകളില്‍
സൂചിപ്പിക്കപ്പെട്ട കാര്യങ്ങളോടുള്ള പിന്തുണയും അറിയിച്ചു.