ബന്ധങ്ങള്‍ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം... പുതുക്കണം.. അകലാന്‍ ശ്രമിക്കുമ്പോള്‍ അടുക്കാന്‍ ശ്രമിക്കുക തന്നെ... കൂടുതല്‍ ഇഷ്ടമുള്ളവര്‍ പെട്ടെന്ന് പിണങ്ങാന്‍ സാധ്യത ഉണ്ട്. എന്നോട് അവന്‍ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം. സൗഹൃദങ്ങള്‍ മാത്രമല്ല കുടുംബ ബന്ധങ്ങള്‍ പോലും തകരാന്‍ നന്നേ ചെറിയ ഒരു കാരണം മതി. അകല്‍ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാന്‍. പറ്റാത്ത ഒരു വാക്ക് മതി ചേര്‍ന്നു നിന്നിരുന്ന കണ്ണി ഇളകാന്‍... സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍.. ഒടുവില്‍ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാല്‍ ഇവിടെ ഒളിച്ചു മാറി നില്‍ക്കലായി... കാലം ഏറെ ചെന്നാല്‍ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓര്‍മയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടെ നിന്നു സലാം പറഞ്ഞു പോവുക എന്നു ആര്‍ക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍" കാത്തു സൂക്ഷിക്കുക
സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!
..................
നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല. (41:34-35)
അക്‌ബര്‍ എം.എ പുതുമനശ്ശേരി