നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, November 23, 2015

നടത്തം വ്യായാമത്തിലെ ലളിത മുറ

കഴിവുറ്റ ആരോഗ്യ ദൃഢമായ സമൂഹത്തിന്റെ കണ്ണികളാണ് പ്രതിരോധശക്തിയുള്ള വ്യക്തികള്‍. പല മാറാരോഗങ്ങളും പല തരത്തിലുള്ള അലര്‍ജി പോലെയുള്ള അസുഖങ്ങള്‍ക്കും വ്യായാമം ഉത്തമ ഗുണം ചെയ്യും. കായിക ക്ഷമതയോടൊപ്പം ഉണ്ടാകുന്ന ഗുണമാണ് സാമൂഹികപരമായ വളര്‍ച്ചയും. ഇതിലൂടെ പരിപോഷിപ്പിച്ച് നിരന്തരം വളര്‍ന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് മത്സരബുദ്ധി. 

മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നമ്മുക്ക്‌ തുടങ്ങാം. ഇന്ന്‌ തിങ്കളാഴ്ച, ഭുമിയുടെ പല ഭാഗങ്ങളിലും ഒരു വാരം തൂsങ്ങുന്നത് ഇന്നാണ്. ഇതിനു പിന്നില്‍ സൂര്യനാണ്, നമ്മുക്കും സൂര്യനെ അനുഗമിക്കാം. നടത്തം ആരംഭിക്കാന്‍ ഊര്‍ജ്ജത്തിന്റെ ഉറവിടമായ ഊര്‍ജ്ജസ്വലമായ ഉദയസമയം ഉത്തമമെന്ന് നേരത്തെ കുറിച്ചുവല്ലോ. അതിനാല്‍ നമ്മുടെ വിഷയത്തിനും ഋതു നോക്കേണ്ടതില്ല. മഞ്ഞുകാലം ഉറങ്ങാനും ഇറങ്ങാനും തികച്ചും യോജിക്കും. മടിയാണ് എല്ലാ പരാജയങ്ങള്‍ക്കും കാരണം എന്നാല്‍ ക്ഷമയാണ് വിജയത്തിന്റെ നിതാനം. 1 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെയോ അതിലും കൂടുതലും ആകാം നടത്തം. 1 സെക്കന്റിനും 1 മിനിറ്റിനും വിലമതിക്കുന്നത് ഉസൈന്‍ ബോല്‍ട്ട് (ജമൈക്കന്‍ ഓട്ടക്കാരന്‍) 9.79 സെക്കന്റില്‍ 100 മീറ്റര്‍ ഓടി തീര്‍ത്തത്. 80 മുതല്‍ 100 പാദത്തിന്റെ സ്പര്‍ശം ഈ സമയം കൊണ്ട് നിലത്ത്‌ തട്ടണം. 

എങ്ങിനെയെങ്കിലും നടന്നാല്‍ പോര. അനുയോജ്യമായ വസ്ത്രങ്ങളില്‍ ഇറങ്ങണം. ശരീരത്തെയും മനസ്സിനെയും അയച്ചിടണം.ഒരുക്കം പൂര്‍‌ണ്ണമായിരിക്കണം.ചെയ്യുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കൊടുക്കാന്‍ ശീലിക്കണം. തലച്ചോറിന്റെയും ശരീരത്തീന്റെയും വളര്‍ച്ചക്ക്‌ ചിന്തകളെ സ്വതന്ത്രയാക്കി വിടുക. നടക്കാനുള്ള പാത അനുയോജ്യമായത് തിരഞ്ഞെടുക്കാം. ചൈനയില്‍ ഏറ്റവും കൂടുതല്‍ കളിക്കളം തയ്യാറാകുന്നു എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആതുരാലയങ്ങളാണ് ഉണ്ടാകുന്നത്. 1 വയസ്സ് മുതല്‍ 111 വയസായിട്ടുള്ളവര്‍ക്കും ശ്രമകരമായ ലളിതമുറയാണ് നടത്തം. റസൂല്‍ (സ) എല്ലാ തിരക്കുകളും മാറ്റിവെച്ച് ഓടികളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. പ്രവാചക പ്രഭു പൗത്രന്മാരായ ഹസനും ഹുസൈനുമൊപ്പം കളിക്കുമായിരുന്നു . ഇതിലൂടെ ഒരു ശിക്ഷണ മനോഭാവം വളര്‍ത്തിയെടുക്കുക എന്നതും ലക്ഷ്യമായിരുന്നു. സകലജീവികള്‍ക്കും കൃത്യമായ രൂപ ഭാവങ്ങള്‍ ജീവിത മുറകള്‍ പ്രകൃത്യാ നല്‍‌കപ്പെട്ടിരിക്കുന്നു.ജനിച്ചു വീണുടനെയുള്ള അവയുടെ ഓരോ അടക്ക അനക്കവും നമ്മെ അതിശയിപ്പിക്കും.എന്നാല്‍ പ്രകൃതിയിലെ സകലതിനേയും അടക്കി ഭരിക്കാനൊരുങ്ങുന്ന മനുഷ്യന്‍ ഘട്ടം ഘട്ടമായുള്ള ശിക്ഷണങ്ങളിലൂടെ വളര്‍‌ന്നു വലുതാകണം എന്നതത്രെ പ്രകൃതി നിയമം.എങ്കില്‍ എല്ലാം നടക്കും അല്ല നടക്കണം.എല്ലാ അര്‍‌ഥത്തിലും ....
മെഹബൂബ്‌....