നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, November 26, 2015

പൊന്‍ തിരി തെളിയട്ടെ

മനുഷ്യ സം‌സ്‌കാരത്തിന്റെയും നാഗരികതയുടെയും വളര്‍‌ച്ചക്ക് ചില ചരിത്ര മുഹൂര്‍ത്തങ്ങളില്‍ വേഗത കൂടാറുണ്ട്. ലോകനിലവരത്തിലെന്ന പോലെ പ്രാദേശിക തലങ്ങളിലും ചിലപ്പോഴൊക്കെ അത് സംഭവിക്കുന്നുവെന്നാണ് പ്രായമുള്ള ചിലരുടെയൊക്കെ നിഗമനങ്ങള്‍. ഇസ്ലാമിക നവോത്ഥാന പ്രക്രിയകളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ അള്ളാഹു (സു) തന്നെ ഇടപെടുന്നതാണ്. പ്രവാചകന്‍ (സ്വ) അത് പ്രവചിട്ടുമുണ്ട്. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു ഈ സമുദായതിലെക്ക് ഓരോ നൂറ്റാണ്ടിലും അതിന്റെ നവോത്ഥന സംരംഭകരെ നിയോഗിക്കും, തീര്‍ച്ച.

ഈ പ്രതിഭാസത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ കാരണം നമ്മുടെ പ്രദേശത്ത് ഉരുത്തിരിഞ്ഞു വരുന്ന ചിന്താ കൂട്ടായ്‌മയാണ്. ഈ കൂട്ടായ്‌മയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പലരേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞിട്ടില്ലെങ്കിലും ഭാവിയുടെ വാഗ്ദാനങ്ങളായി അവരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. വര്‍‌ഷങ്ങള്‍ക്കു മുമ്പ്‌ തുടങ്ങിവെച്ച ഈ 'പൊന്‍ തിരി' തുടര്‍‌ന്നും പ്രകാശിപ്പിക്കാന്‍ പുതിയ തലമുറക്ക്‌ കഴിയുമാറാകട്ടെ. ആമീന്‍.

അഹ്‌ലന്‍ വ മര്‍ഹബന്‍ ബികും അയ്യുഹ ശ്ശബാബ്.....
ഒരു വാര്‍‌ഷികക സംഗമത്തെ കുറിച്ച് ആരോ സൂചിപ്പിച്ചത് ഓര്‍ക്കുന്നു. ആ ചര്‍‌ച്ചക്കും കൂമ്പെടുക്കട്ടെ. ഇടക്ക് ആരെങ്കിലും വെള്ളവും വളവും നല്‍‌കുക. പുതിയ പദ്ധതിയായ വാഗ്ധോരണി ഉപകാരപ്പെടും. അള്ളാഹു നമുക്കേവര്‍‌ക്കും തൗഫീഖ് നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.
എ.വി.ഹംസ