നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു.
ദോഹ : ഉപജീവനാവശ്യാർത്ഥം തൊഴിൽ തേടി പ്രവാസഭൂമികയിൽ എത്തുകയും പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്‌ത സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ - റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.
ഉദയം പഠനവേദി സ്‌ഥാപകാംഗങ്ങളായ എം.എം അബ്‌ദുൽ ജലീൽ (കണ്ണോത്ത് വെങ്കിടങ്ങ്),കെ.എച്.കുഞ്ഞിമുഹമ്മദ് (പാടൂര്‍),എൻ.പി. അഷ്‌റഫ് (പാവറട്ടി പുതുമനശ്ശേരി) കൂടാതെ എറണാങ്കുളം പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ്, കൂരിക്കളകത്ത ഹാരിസ് (കണ്ണൂർ പാപിനിശ്ശേരി), അബ്‌ദുൽ സത്താർ (തൃശൂർ കരുവന്നൂർ), എ.ടി. അബ്‌ദു സലാം (മലപ്പുറം പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട് കൊടുവള്ളി), പി.വി. അബ്‌ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര),ടി.കെ അമീർ (തൃശൂർ എറിയാട്), വിമൺ ഇന്ത്യ പ്രവർത്തകയായ ബി.എം.ലൈല,എന്നിവരാണ് നാല് പതീറ്റാണ്ട് പ്രവാസം പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.
സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സോണൽ ഭാരവാഹികളായ അബ്‌ദുൽ ബാസിത്, റഫീഖ് തങ്ങൾ, സിദ്ദിഖ് വേങ്ങര, വിമൺ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്‌ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.