ദോഹ: ഉദയം പഠനവേദിയുടെ 2015/16 കാലയളവിലേയ്‌ക്കുള്ള പുതിയ പ്രവര്‍ത്തകസമിതിയേയും നിര്‍വാഹക സമിതിയേയും തെരഞ്ഞെടുത്തു.പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് അബ്‌ദുല്‍ മജീദ് ആര്‍.വി യും ജനറല്‍ സെക്രട്ടറിയായി ജാസ്സിം എന്‍.പിയും ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക് വി.എം റഫീഖും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ അസി.സെക്രട്ടറി അബ്‌ദുല്‍ അസീസ് എ.പി എന്നിവരുമാണ് പുതിയ ഭാരവാഹികള്‍ .അബ്‌ദുല്‍ അസീസ് ആര്‍.വി, അബ്‌ദുല്‍ ജലീല്‍ എം.എം, അക്‌ബര്‍ എം.എ, അഷറഫ് എന്‍.പി,മുക്താര്‍ എം.എം,അബ്‌ദുല്‍ ജലീല്‍ വി.വി,കുഞ്ഞുമുഹമ്മദ് കെ.എച്ച്,മുഹമ്മദ് എം.എന്‍ ,നൌഷാദ് പി.എ,ഷാജഹാന്‍ എ.വി,ഷാജുദ്ദീന്‍ എം.എം ,ഷംസുദ്ദീന്‍ വി.പി,അബൂബക്കര്‍ വി.എ,ഹുസൈന്‍ കെ.കെ എന്നിവരടങ്ങുന്ന പത്തൊമ്പതംഗ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.ഉദയം ആസ്ഥാനത്ത് വിളിച്ച് ചേര്‍ക്കപ്പെട്ട ജനറല്‍ ബോഡിയില്‍ വെച്ച് കെ.വി നിസാര്‍ സാഹിബിന്റെ നിരീക്ഷണത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയില്‍ നിന്നാണ് പുതിയ നേതൃത്വവും നിര്‍വാഹകസമിതിയും നിലവില്‍ വന്നത്.