ദോഹ: മത സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ പരിഷ്‌കരണ രംഗത്ത് രണ്ട് ദശകത്തിലേറെയായി ഉദയം പഠനവേദി സജീവമാണ്.തൃശൂര്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പാവറട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദയം പഠനവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി ഏപ്രില്‍ 10 വെള്ളിയാഴ്‌ച വൈകുന്നേരം 7 ന് ഉദയം ആസ്ഥാനത്ത് ചേരും . അടുത്ത ദ്വിവര്‍ഷത്തേക്കുള്ള പ്രവര്‍ത്തകസമിതിയും നിര്‍വാഹക സമിതിയും ഈ യോഗത്തില്‍ തെരഞ്ഞെടുക്കപ്പെടും. സമ്മദിധാനാവകാശമുള്ള എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയ കെ.വി നിസാര്‍ സാഹിബിന്റെ നിരീക്ഷണത്തില്‍ നടക്കും.ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ വി.വി അറിയിച്ചു.