ദോഹ: അല്ലാഹു അനുവദിച്ച സൌഭാഗ്യങ്ങള്‍ തടയാനൊ അല്ലാഹു അനുവദിക്കാത്തത് ലഭ്യമാക്കാനൊ ആര്‍ക്കും സാധ്യമല്ല.അവന്‍ അനുഗ്രഹിച്ചരുളിയ ജീവിത വിഭവങ്ങളെ അനുവദനീയമായ രീതിയില്‍ ചെലവഴിക്കാനും ആസ്വദിക്കാനും മാത്രമെ യഥാര്‍ഥ സത്യവിശ്വാസിക്ക് കഴിയുകയുള്ളൂ.എന്‍.കെ മുഹിയദ്ദീന്‍ പറഞ്ഞു.ഉദയം പഠനവേദിയുടെ ജനറല്‍ ബോഡിയില്‍ ഉദ്‌ബോധനം നടത്തുകയായിരുന്നു അദ്ദേഹം .എല്ലാ അവസ്ഥയിലും നന്ദി പ്രകാശിപ്പിച്ച് സംതൃപ്‌തിയോടെ നാഥനെ സ്‌മരിക്കുന്നവനായിരിക്കും വിശ്വാസി അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സമകാലിക വിഷയങ്ങള്‍ പങ്കുവച്ചു.ഉദയം പഠനവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് മന്ദീഭവിച്ച് വരികയാണെന്നും മൂന്ന് മാസത്തിലൊരിക്കലെങ്കിലും ജനറല്‍ ബോഡി ചേരുന്നതില്‍ അമാന്തം വരുത്തരുതെന്നും യോഗം വിലയിരുത്തി.
പുതിയ ടേമിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജനറല്‍ ബോഡി ഏപ്രില്‍ രണ്ടാം വാരം ചേരാന്‍ ധാരണയായി.അതിന്റെ മുന്നൊരുക്കങ്ങള്‍ക്കായുള്ള പ്രവര്‍ത്തകസമിതി മാര്‍ച്ച് 20 വെള്ളിയാഴ്‌ച വൈകീട്ട് 8 ന് കൂടാനും തീരുമാനിച്ചു.പ്രസിഡന്റ് കെ എച് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.വി അബ്‌ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു.