ചാവക്കാട്:തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ചും,മാനേജ്മെന്റുകളുടെ വിദ്യാർത്ഥി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു.എസ്.ഐ.ഒ തൃശ്ശൂർ ജില്ലാ കാമ്പസ് സെക്രട്ടറി മുഹ്സിൻ ഗഫൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് മാഹിർ അസ്ഹരി,യാസർ തിരുവത്ര,ബാസിൽ മുതുവട്ടൂർ,ഹമദ് മഞ്ഞിയിൽ എന്നിവർ സംസാരിച്ചു.