നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, July 23, 2016

ചരിത്രത്തിന്റെ പുനരാവിഷ്‌കാരം

ദോഹ:ചിര പുരാതന ഇസ്‌ലാമിക ചരിത്ര പശ്ചാത്തലത്തെ ഗൃഹാതുരത്വത്തോടെ ഓര്‍‌മ്മിച്ചെടുത്ത്‌ അതിന്റെ പുനരാവിഷ്‌കാരത്തെ പ്രതീക വത്കരിക്കുന്ന കര്‍‌മ്മമാണ്‌ ഹജ്ജിലൂടെ അരങ്ങേറുന്നത്.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ഉദയം പഠനവേദി പ്രസിഡണ്ടിന്റെ വസതിയില്‍ ഒരുക്കിയ ഹജ്ജ്‌യാത്രയയപ്പ്‌ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.മഞ്ഞിയില്‍.വിശ്വാസി സമൂഹത്തിന്റെ മാനവിക മാനുഷിക തലങ്ങള്‍‌ക്ക്‌ ഊര്‍‌ജ്ജം പകരുന്ന പ്രക്രിയയാണിത്‌.ഇസ്‌ലാം അനുശാസിക്കുന്നവിധം ഈ കര്‍മ്മം പൂര്‍‌ത്തിയാവുന്നതിലൂടെ ആര്‍ജവത്തോടെ നന്മയിലേയ്‌ക്ക്‌ കഷണിക്കുന്ന ഇബ്രാഹീമുമാരും,സഹനത്തിലൂടെ ദൈവ പ്രീതി തേടുന്ന ഹാജറമാരും,അനുസരണ ശീലരായ ഇസ്‌മാഈലുകളും പുനര്‍ ജനിക്കും.മഞ്ഞിയില്‍ വിശദീകരിച്ചു.ഉദയം പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ എം.എം അധ്യക്ഷതവഹിച്ചു.നൗഷാദ്‌ തൊയക്കാവ്‌,അബ്‌ദുല്‍ ജലീല്‍ വി.വി,ഫയാസ്‌ ഇബ്രാഹിം കുട്ടി,റബീഹ്‌ ഇബ്രാഹിം കുട്ടി,ഷാജുദ്ധീന്‍ എം.എം,ഫറഹാന്‍ ,ജീവന്‍ എന്നിവര്‍ ആശം‌സകള്‍ നേര്‍ന്നു.ഈ വര്‍‌ഷം ഹജ്ജിനു പോകുന്ന ഉദയം സെക്രട്ടറി അബ്‌ദുല്‍ അസിസ്‌ എ.പി മറുപടിയും നന്ദിയും പ്രകാശിപ്പിച്ചു.