നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, May 7, 2017

റമദാന്‍ പടിവതില്‍ക്കല്‍

റമദാന്‍ വീണ്ടും വരാനിരിക്കുന്നു. അല്ലാഹുവിന് സ്തുതി മറ്റൊരു മാസത്തെ അമ്പിളിക്കല കാണുന്നത് പോലെയല്ല റമദാന്‍
മാസത്തെ അമ്പിളിക്കല കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം.
വിശ്വാസികൾക്കും, അല്ലാത്തവർക്കും നാട് മുഴുവൻ മാറ്റം വന്നതായി അനുഭവപ്പെടുന്നു.മാനവരാശിയുടെ പിറവി തൊട്ട് വിവിധ മത വിഭാഗത്തിൽ വ്രതാനുഷ്ഠാനം ഉണ്ടായിരുന്നു. എന്നാൽ റമദാനിലെ വ്രതാനുഷ്ഠാനം അതിൽ നിന്നെല്ലാം വ്യത്യസ്ഥമായതാണ്.വിശ്വാസിയുടെ പൂക്കാലം,ആത്മീയയുടെ വസന്തം,തുടങ്ങിയ പദങ്ങൾ കൊണ്ടോ അതിന്റെ പൂർണ്ണത പറഞ്ഞൊപ്പിക്കാൻ കഴിയില്ല. ഓരോ നോമ്പും ശരിക്കും റീച്ചാർജ് തന്നെയാണ്.വർത്തമാനകാലത്തിന്റെ പൊലിമയിൽ വിശ്വാസങ്ങൾക്ക് മങ്ങലേറ്റ് വരികയാണ.പൈശാചികതയിലേക്ക് നമ്മെ നയിക്കുന്ന പാത അനുദിനം വർദ്ധിച്ചു വരികയാണ്.ഇവിടെ ധാർമ്മികതയുടെ പുനഃശാക്തീകരണം അനുവാര്യമായിരിക്കന്നു.റമദാന്‍  വ്രതം ഇതിന് വളരെയേറെ സഹായകമാണ്.

ഇസ്ലാം ഏത് നിയമം കൊണ്ട് വരുന്നതും ഒരാളേയും ബുദ്ധിമുട്ടിക്കാനല്ല ഒരു ശരീരത്തോടും അതിന് താങ്ങാൻ കഴിയാത്തത് കൽപ്പിക്കുന്നില്ലന്ന ഖുർആൻ പ്രസ്ഥാവന ശ്രദ്ധേയമാണ്.പ്രഭാതം മുതൽ പ്രദോഷം വരെ കണിശമായി നോമ്പനുഷ്ഠിക്കാൻ കൽപ്പിച്ച ഇസ്ലാം പ്രദോഷമായാൽ അംഗീകൃതമായ സ്വാതന്ത്ര്യത്തോട് കൂടി ജീവിക്കാൻ അനുവദിക്കന്നത് അത് കൊണ്ട് മാത്രമാണ്.
പിന്നെ നാമെല്ലാം നിത്യ ജീവിതത്തിൽ അനുഭവിക്കന്ന ഒരു കാര്യമുണ്ട്.പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കിയല്ലാതെ ഒരു പരിവർത്തനവും അർഥവത്താകില്ല.ക്ഷമ,സഹിഷ്ണുത,ദുർമാർഗ്ഗ മുക്തി, തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചെല്ലാം നാം സംസാരിക്കാറുണ്ട്.ഈ കാര്യങ്ങൾ എല്ലാം എപ്രകാരം ജീവിതത്തിൽ ഭാഗമാക്കാം എന്ന് പഠിപ്പിക്കുകയാണ് റമദാന്‍ വ്രതം.

ചുരുക്കത്തിൽ പറഞ്ഞാൽ നോമ്പ് നമ്മെ നന്മയിലേക്ക് കൈ പിടിച്ച് ഉയർത്തുകയാണ്.ഏത് മനുഷ്യരുടേയും മിക്ക പ്രവർത്തികളിലും ഒരു തരം പ്രകടനാത്മക വന്ന് ചേരാറുണ്ട്. ബഹുജന അംഗീകാരം എന്നൊരു അജണ്ട ഏതൊരു കർമ്മങ്ങളുടേയും മുമ്പിലും പിന്നിലുമുണ്ട്.നോമ്പ് ഈ രണ്ട് ദുഷ് പ്രവണതകളേയും ഇല്ലാതാക്കുന്നു.അല്ലാഹുവിന്റെ പ്രിതിഫലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാത്ത വിതാനത്തിലേക്ക്  നോമ്പ് മനുഷ്യനെ ഉയർത്തുന്നു.നോമ്പ് എനിക്കു വേണ്ടിയാണ് അതിന്റെ പ്രതിഫലം നൽകുന്നത് ഞാനാണ്.എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം നൽകുന്ന സന്ദേശവും ഇത് തന്നെയാണ്.കൈയഴച്ച് ദാനം ചെയ്യാനും അശരണരേയും, സാധുക്കളേയും സഹായിക്കുന്നതിന് നോമ്പ് മനുഷ്യന് ശക്തമായ പ്രേരണ നല്‍‌കുന്നു.ദാരിദ്ര്യ നിർമ്മാജ്ജനത്തേയും സാമൂഹിക നീതിയേയും സംബന്ധിച്ച് എത്ര സംസാരിച്ചിട്ടും ഫലം കാണുന്നില്ലെന്ന് പരിതപിക്കുന്നവർ ഈ മഹത്തായ പ്രയാണത്തിലെ കർമ്മനിരതരായ കണ്ണികളാകട്ടെ.ഈഫ്താർ സംഗമങ്ങളും ഈദ് സോഷ്യലുകളും നഷ്ട സൗഹൃദങ്ങളെ നമുക്ക് തിരിച്ച് നൽകുന്നു.സഘർഷഭരിതമായ ഈ ലോകത്ത്  ശാന്ത സുന്ദരമായ ഒരു തുരുത്തിൽ എത്തിയ ഒരനുഭൂതിയിണ് നോമ്പ് വിശ്വാസികളില്‍ സൃഷ്ടിക്കുന്നത്....

കബീർ വി.എം (പൂന )