തിരുനെല്ലൂര്‍:പൊന്നേങ്കടത്ത് പരേതനായ കെ.പി കാദര്‍ സാഹിബിന്റെ ഭാര്യ സുലൈഖ ഇന്നു പുലര്‍ച്ചയ്‌ക്ക് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിയ്‌ക്കുന്നു.ഖബറടക്കം വൈകീട്ട് 3 ന് തിരുനെല്ലൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.കാല്‍ വഴുതി വീണതിനെ തുടര്‍ന്നു ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.ചികിത്സയിലിരിയ്‌ക്കെയാണ് അന്ത്യം സംഭവിച്ചത്.തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട് ഹാജി കെ.പി അഹമ്മദിന്റെ സഹോദരന്റെ ഭാര്യയാണ് സുലൈഖ.ഉദയം ഇന്റര്‍ നാഷണല്‍ പ്രസാരണ വിഭാഗം മരണത്തില്‍ അനുശോചനം അറിയിച്ചു. അല്ലാഹു പരേതയുടെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ.ആമീന്‍.