തിരുനബി ഒരിക്കല്‍ ഒരു അരുവിയില്‍ നിന്നും അംഗസ്‌നാനം ചെയ്യുകയായിരുന്നു.വെള്ളത്തില്‍ കിടന്ന് മരണ വെപ്രാളത്തില്‍ പിടയുന്ന തേള്‍ ദൃഷ്‌ടിയില്‍ പെട്ടു.അവിടുന്ന് ഇരു കരങ്ങളില്‍ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തേള്‍ പ്രവാചകന്റെ കൈവെള്ളയില്‍ കുത്തി.പ്രവാചകന് അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോള്‍ കൈകുടഞ്ഞു.ആ ക്ഷുധ്ര ജീവി വെള്ളത്തില്‍ താഴ്ന്നു പോകുമ്പാള്‍ പ്രവാചകന്‍ വീണ്ടും അതിനെ കോരിയെടുത്തു.രണ്ടാം തവണയും അത് പ്രവാചകനെ വേദനിപ്പിച്ചു.പ്രവാചകന്‍ കൈ കുടഞ്ഞു.വീണ്ടും അത് വെള്ളത്തില്‍ വീണു.മൂന്നാം തവണയും പ്രവാചകന്‍ അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സഖാക്കള്‍ സംശയത്തിന്റെ ചോദ്യമെറിഞ്ഞു "നബിയെ.....അങ്ങ് അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ....."മൂന്നാം തവണ അതിനെ കോരിയെടുത്ത് കരയിലേക്ക് രക്ഷപ്പെടുത്തി.അസഹ്യമായ വേദന സഹിച്ചു കൊണ്ട് തിരുനബി അനുചരരോട് ചോദിച്ച മറു ചോദ്യമുണ്ട്.നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ചോദ്യ ഗര്‍ജ്ജനം മുഴങ്ങുകയാണ്."ആ ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എന്തിനു എന്റെ നന്മ ഉപേക്ഷിക്കണം......!
സമ്പാദകന്‍ റഷീദ് പാവറട്ടി.