പാവറട്ടി:പി.കെ ഖാദര്‍ മോന്‍ മരണപ്പെട്ടു.ഇമാറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി ഗ്രൂപ്പിന്റെ മേധാവിയും മുണ്ടൂർ സല്‍ സബീല്‍ സ്‌കൂള്‍, തൃശൂർ ഗോള്‍ഡ് പാര്‍ക്, മജ്‌ലിസ് പാര്‍ക്ക്,കൈരളി ഫര്‍ണീച്ചര്‍ തുടങ്ങിയ സംരംഭങ്ങളുടെ ഉടമയും മേധാവിയുമാണ്.തൃശൂര്‍ ദയ ഹോസ്‌പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
വെന്മേനാട് എം.എ.എസ്.എം വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പാവറട്ടിയില്‍ എഴുപതുകളില്‍ ഏറെ പ്രസിദ്ധമായിരുന്ന ലക്കി ഹോട്ടല്‍ നടത്തിയിരുന്നു.അതിനാല്‍ ലക്കി ഖാദര്‍ മോന്‍ എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.