കൊടുങ്ങല്ലൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ ഉമ്മയും മകളും മരിച്ചു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കൊടുങ്ങല്ലൂർ കറപ്പംവീട്ടിൽ ഹുസൈന്‍റെ ഭാര്യ നദീറ (60), മകൾ നിഷ (39) എന്നിവരാണ് മരിച്ചത്. പൊന്നാനി കൊങ്ങണം വീട്ടില്‍ പരേതനായ കോയക്കുട്ടി സാഹിബിന്റെ മകന്‍ ഷിഹാബിന്റെ ഭാര്യയാണ് നിഷ.നദീറയുടെ മകന്‍: ഹാരിഷ്. നിഷയുടെ മക്കള്‍: ഫര്‍സീന്‍, ഫൈസി.

മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം മരിച്ചു. മകൾ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.ഉച്ചക്ക് 12 മണിയോടെ ദേശീയപാത 66-ൽ വച്ച് ശ്രീനാരായണപുരത്തിന് സമീപം ആല വാസുദേവ വിലാസം വളവിലാണ് അപകടമുണ്ടായത്. ചാവക്കാട് ചരക്ക് ഇറക്കി മടങ്ങുകയായിരുന്നു.ഇതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഒരു കാറിലും, സ്‌കൂട്ടറിലും ഇടിച്ച ശേഷം മതിൽ തകർത്താണ് ഇടിച്ചു നിന്നത്.ലോറി ഡ്രൈവർ നായരമ്പലം സ്വദേശി ഫ്രാൻസിസിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
അസീസ് മഞ്ഞിയിലിന്റെ മൂത്ത സഹോദരി റുഖിയ അഹമ്മദുണ്ണി ഹാജിയുടെ മകള്‍ ഫാത്വിമയുടെ ഭര്‍ത്താവ് എടമുട്ടം ഷംസുദ്ധീന്റെ അമ്മായിയും മകളുമാണ് അപകടത്തില്‍ പെട്ട ഉമ്മയും മകളും.