ദോഹ:പരേതനായ വെന്മേനാട് സൈനുദ്ദീന്‍ ചക്കനാത്തിന്റെ മകന്‍ റഖീബ് ചക്കനാത്ത് (35) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വാരത്തില്‍ ദോഹ ഹമദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടിരുന്നു.
ദോഹയിലെ അത്യാധുനിക പരിചരണത്തിനും ചികിത്സക്കും ഈ യുവാവിനെ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ദോഹ അബുഹമൂര്‍ ഖബര്‍സ്ഥാനില്‍ (ജൂലായ് 22 ന് തിങ്കള്‍) മഗ്‌രിബിനു ശേഷം ഖബറടക്കം നടക്കും.മാതാവ് :- ഹവ്വ.ഭാര്യ :- ഷബ്‌ന.മകന്‍ :- ഫസാന്‍