നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, November 12, 2015

ജനങ്ങളിലേക്ക്‌ ഇറങ്ങുക

പാവറട്ടി:ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തകരുടെ പ്രവര്‍‌ത്തനങ്ങള്‍ പ്രദേശത്തും പ്രവാസലോകത്തും പരിചയപ്പെടുത്താനുതകുന്ന വിധം സം‌വിധാനിച്ചു കൊണ്ടിരിക്കുന്ന ഉദയം ഇന്റര്‍ നാഷനലിനെ എല്ലാ അര്‍‌ഥത്തിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും വേണം.ഉദയം പഠനവേദി പ്രവര്‍‌ത്തക സമിതി യോഗം ആഹ്വാനം ചെയ്‌തു.ചെയര്‍‌മാന്‍ ഡോ.സെയ്‌തു മുഹമ്മദിന്റെ അധ്യക്ഷതയില്‍ പുവ്വത്തുരിലെ വസതിയില്‍ ചേര്‍‌ന്ന യോഗത്തിലാണ്‌ പ്രഖ്യാപനം നടത്തിയത്‌.പ്രദേശത്തെ വെങ്കിടങ്ങ്‌ കേന്ദ്രീകരിച്ചുള്ള പുതിയ സര്‍‌ക്കിള്‍,പുവ്വത്തുരിലെ ഖുര്‍‌ആന്‍ പഠന ക്ലാസ്സ്‌,പാവറട്ടി ഖുബ കേന്ദ്രീകരിച്ചും പരിസര പ്രദേശത്തും തുടര്‍‌ന്നു കൊണ്ടിരിക്കുന്ന വിജ്ഞാന സദസ്സുകളുടെ സജീവത,പാടുരിലെ മസ്‌ജിദു റഹ്‌മയും പരിസരവും കേന്ദ്രീകരിച്ചുള്ള പഠന ശിബിരങ്ങള്‍,പാവറട്ടിയിലെ ആസ്ഥന ഓഫീസിന്റെ പുനരുജ്ജീവനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍‌ച്ച ചെയ്യപ്പെട്ടു.

കെ. അബ്‌ദുല്‍ വാഹിദ്‌ സാഹിബിനെ ഉദയം പഠനവേദിയുടെ കോഡിനേറ്ററായും ഉദയം ഓര്‍‌ഗനൈസറായി നിയോഗിക്കപ്പെട്ട അബ്‌ദുല്‍ ലത്വീഫ്‌ വടകരയെ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായും യോഗം ചുമതലപ്പെടുത്തി.

നന്മയുടെ പ്രചാരണവും പ്രസാരണവുമായി ജനങ്ങളിലേക്ക്‌ ഇറങ്ങുക എന്ന പ്രതിജ്ഞയോടെ യോഗം അവസാനിച്ചു.