നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, November 12, 2015

വര്‍ത്തമാനകാല നിലപാടുകള്‍ ....

ഇന്നത്തെ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളില്‍ സ്രഷ്‌ടാവും അവന്റെ ദൂതനും കാണിച്ചു തന്നിട്ടുള്ള മഹിതമായ നിലപാടുകള്‍ പഠന വിധേയമാക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്‌.ഖുര്‍‌ആനും ഹദീഥും ഉദ്ഘോഷിക്കുന്ന മാനവികതയുടെയും മാനുഷികതയുടെയും നനവുള്ള സമീപനം തന്നെയാണ് ഈ വിഷയത്തിലും സ്വീകരിക്കപ്പെടേണ്ടത്.സംസ്‌കൃത സമൂഹത്തെ അസ്വസ്ഥമാക്കുന്ന ഫാസിസത്തെ അതേ അസഹിഷ്‌ണുതയിലൂടെയല്ല നേരിടേണ്ടത്, മറിച്ചു സോഫ്‌ടിസം കൊണ്ടായിരിക്കണം.ബഹുസ്വര സമൂഹത്തില്‍ അതി തീവ്രതയും അതി മൃദുലവും ആയ നിലപാടുകള്‍ കൊണ്ടല്ല  മറിച്ച്  മധ്യമമായ  നിലപാടിലൂടെയും , സമാധാനപരവും സൗഹൃദപരവുമായ ഇടപെടലുകളിലൂടെയും ആയിരിക്കണം. ഇതര സമൂഹമവുമായുള്ള ഐക്യപ്പെടലുകളിലൂടെയും രചനാത്മകമായ  കര്‍‌മ്മ നൈരന്തര്യങ്ങളിലൂടെയും ഒരു പരിധിവരെ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയും.ഇതു പോലൊന്നു കൊണ്ടു വരൂ എന്ന വിശുദ്ധ വേദത്തിന്റെ സര്‍ഗാത്മകമായ നിലപാട്‌ തന്നെയത്രെ വിശ്വാസിയിലും പ്രതിഫലിക്കേണ്ടത്.

വളരെ ജാഗ്രവത്താകേണ്ട മറ്റൊരു കാര്യം കൂടെ സാന്ദര്‍‌ഭികമായി പരാമര്‍‌ശിക്കട്ടെ.നവ മാധ്യമങ്ങളുടെ അപക്വമായ കൈകാര്യ കര്‍തൃത്ത്വം   വര്‍‌ത്തമാന സമൂഹത്തില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനവും . അസത്യത്തെ സത്യമായും സത്യത്തെ അസത്യമായും ആര്‍ക്കും എങ്ങിനെയും പ്രതിഫലിപ്പിക്കാം എന്ന സ്ഥിതി വിശേഷത്തില്‍ വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കുകയും യഥാവിധി അതിനെ കാണുകയും ചെയ്യുക  എന്നത് ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ അത്യന്താപേക്ഷിതമാണ്‌.ഉദയം പോലുള്ള കൂട്ടായ്‌മകള്‍ ഉത്തമ സമുദായം ഉള്‍കൊള്ളുന്ന സമൂഹത്തില്‍ പ്രോജ്ജ്വലമായ ഒരു ഉണര്‍ത്തുപ്പാട്ടാകട്ടേ എന്ന് ആശിക്കുന്നു ആശം‌സിക്കുന്നു.
മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌