ഖത്തര്‍ ഉദയം അംഗങ്ങളുടെയും സഹകാരികളുടെയും കുടുംബസംഗമം വക്റ പാര്‍ക്കില്‍ വെച്ച് നടന്നു. സഹോദരന്‍ സക്കീര്‍ ഹുസൈന്‍ കുടുംബ ബന്ധങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ജാസിം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആര്‍.വി. മജീദ് സംസാരിച്ചു. മാതൃകാ കുടുംബ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ നിയാസ്, റിംസി നിയാസ് എന്നിവര്‍ക്കും മുക്താര്‍, ഷൈനി മുക്താര്‍ എന്നിവര്‍ക്കും. ആര്‍.വി. മജീദ്, എന്‍. പി. അഷറഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.വാരാന്ത്യത്തിന്റെ സന്തോഷം പങ്കിട്ട് സൗഹൃദം പുതുക്കി കുടുംബ സമേതം പങ്കെടുത്ത പരിപാടി ഭക്ഷണത്തോടെ പര്യവസാനിച്ചു.