നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, July 29, 2019

ഉദയം ഗ്രൂപ്പ്‌ പുനഃക്രമീകരിച്ചു

ദോഹ:കൃത്യമായ ക്രമീകരണങ്ങളോടെ രംഗ പ്രവേശം ചെയ്‌ത അന്തര്‍ ദേശീയ ഉദയം വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ ഇടവേളക്ക്‌ ശേഷം വീണ്ടും സജീവമാകുന്നു.

അന്തര്‍ ദേശീയ ഉദയം ഗ്രൂപ്പ്‌ പരിപാടികളെ കുറിച്ച്‌ ഹ്രസ്വമായ വിശദീകരണം.കാലത്ത്‌ ഖത്തര്‍ സമയം 6 മണിക്ക്‌ സുപ്രഭാതത്തിനു ശേഷം 9 മണിക്ക്‌ ദൈനം ദിന അജണ്ടപോലെ പരിപാടികള്‍ പോസ്റ്റു ചെയ്യും.12 മണിക്കുള്ള വാര്‍ത്തകളോടെ മധ്യാഹ്നത്തിനു മുമ്പുള്ള പരിപാടികള്‍ അവസാനിക്കും.പകലിലെ ഇടവേളക്ക്‌ ശേഷം രാത്രി ഖത്തര്‍ സമയം 8 മണിക്ക്‌ വൈകീട്ടുള്ള വാര്‍‌ത്തയും വാര്‍‌ത്താ വിശേഷവും സം‌പ്രേഷണം ചെയ്യും.

ഹ്രസ്വമായ പാരായണങ്ങളും സന്ദേശങ്ങളുമാണ്‌ സുപ്രഭാതത്തില്‍ ഉള്‍‌പെടുത്തി കൊണ്ടിരിക്കുന്നത്.കാലത്ത് 9 മണിക്കുള്ള ഓരോ ദിവസത്തെ പരിപാടിയും യഥാക്രമം നന്മയുടെ പാഠം,ഭാഷാ മര്‍‌മ്മം,വചനാമൃതം,ജാലകം,സാഹിത്യലോകം,വാരവിചാരം,ശ്രുതിലയം എന്നിവ പോസ്റ്റു ചെയ്യും.

⭕⭕⭕
ഗ്രൂപ്പില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളുമായി ബന്ധപ്പെട്ട ആസ്വാദനം നിരൂപണം നിര്‍‌ദേശം അതതു പോസ്റ്റുകളുടെ കീഴെ രേഖപ്പെടുത്താം.ഇതര പോസ്റ്റുകളുടെ പങ്കുവെക്കലുകള്‍ അനുവദനീയമല്ലെന്നു മാത്രം
⭕⭕⭕
തിങ്കളാഴ്‌ചകളിലെ 10 മണിക്കുള്ള ജാലകം എന്ന പരിപാടി ഇതര മേഖലകളില്‍ പ്രാവീണ്യമുള്ള അം‌ഗങ്ങള്‍‌ക്ക്‌ അവസരം സൃഷ്‌ടിക്കാന്‍ കൂടെ ഉദ്ദേശിച്ചിട്ടുള്ളതാണ്‌.'സാഹിത്യ ലോകം പോലെ' 'ജാലകത്തിലേയ്‌ക്കും' രചനകള്‍ (ശബ്‌ദ ലേഖനമായും അല്ലാതെയും)അയക്കാവുന്നതാണ്‌.
അന്തര്‍ ദേശീയ ഉദയം അഡ്‌മിന്‍
------------