നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, September 20, 2021

തനിമ ചാവക്കാട്‌

തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റര്‍ രൂപീകരണം ഓണ്‍ ലൈനില്‍ സം‌ഘടിപ്പിക്കപ്പെട്ടു. വേദിയുടെ പ്രസിഡണ്ട് പദവിയിലേക്ക്‌ സുലൈമാന്‍ അസ്‌ഹരിയും സെക്രട്ടറിയായി അബ്‌‌ദുസ്സമദ്  അണ്ടത്തോടിനെയും തിരഞ്ഞെടുത്തു.പി.പി മുഹമ്മദ് പാവറട്ടിയെ വൈസ്‌ പ്രസിഡണ്ടായും ആര്‍.പി സിദ്ദീഖ് സാഹിബിനെ ജോ.സെക്രട്ടറിയായും തിരഞ്ഞെടുത്തു.

തനിമ ജില്ലാ വൈസ്‌ പ്രസിഡണ്ട് ഫൈസല്‍ വലിയാറയുടെ അധ്യക്ഷതയില്‍ സപ്‌തം‌ബര്‍ 20 ന്‌ നടന്ന യോഗത്തിലായിരുന്നു പുതിയ ചാപ്‌റ്റര്‍ രൂപീകരണവും 2021-23 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്.തനിമ കലാ സാഹിത്യവേദി സം‌ഘാടന ചുമതലയുള്ള ജില്ലാസെക്രട്ടറി  ജലീല്‍ എ.എസ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി.

സാഹിത്യം,സിനിമ,ചിത്രകല,നാടകം,സം‌ഗീതം തുടങ്ങിയ തനിമ കലാ സാഹിത്യവേദിയുടെ വിവിധങ്ങളായ വിഭാവനകളുടെ സുഖമമായ സം‌ഘാടനത്തിന്‌ യഥാക്രമം ആത്വിഖ ടീച്ചര്‍ ഗുരുവായൂര്‍,ഖാലിദ് സാഹിബ്‌ വടക്കെക്കാട്‌, യാസിര്‍ പാടൂര്‍,ശുഹൈബ് എം.കെ ചാവക്കാട്‌, ഹുസൈന്‍ വി.എം ഗുരുവായൂര്‍,നിസാര്‍ വടക്കെക്കാട്‌,മുഹമ്മദ്‌ കുട്ടി വടക്കെക്കാട്‌,സലീം കെ.വി എടക്കഴിയൂര്‍,ഷിം‌ന ഷം‌സുദ്ദീന്‍ എന്നിവരും ചാവക്കാട്‌ ചാപ്‌‌റ്റര്‍ പ്രവര്‍‌ത്തക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 

ത്വാഹിര്‍ മന്ദലാം‌കുന്ന്‌, ഹനീഫ എടക്കഴിയൂർ,സ്വാബിഹ മന്ദലാംകുന്ന് തുടങ്ങിയവര്‍‌ക്കാണ്‌ സം‌ഘാടന ചുമതല.

യോഗത്തില്‍ അതിഥിയായെത്തിയ  സംസ്ഥാനസമിതി അംഗം ബഹിയ വി.എം, കുഞ്ഞിമുഹമ്മദ് എടക്കഴിയൂര്‍,സിദ്ധീഖ് പാടൂര്‍ എന്നിവര്‍  ആശംസകളര്‍പ്പിച്ചു.മുഹമ്മദ് ആദില്‍ നൗഷാദ് ഗാനമാലപിച്ചു.നിയുക്ത പ്രസിഡണ്ട് സുലൈമാന്‍ അസ്ഹരി സമാപന ഭാഷണം നടത്തി.