നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ബലിപെരുന്നാള്‍ ഒരുക്കങ്ങള്‍. Show all posts
Showing posts with label ബലിപെരുന്നാള്‍ ഒരുക്കങ്ങള്‍. Show all posts

Monday, September 14, 2015

ബലിപെരുന്നാള്‍ ഒരുക്കങ്ങള്‍

പാവറട്ടി:വിശ്വാസികള്‍ ബലിപെരുന്നാളോഘഷത്തിനുള്ള തയാറെടുപ്പിലാണ്‌.സപ്‌തം‌ബര്‍ 23 ബുധന്‍ അറഫാ ദിനമായി സഊദി ചാന്ദ്ര നിരീക്ഷണ സമിതി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.മധേഷ്യയിലും കേരളത്തിലും സപ്‌തം‌ബര്‍ 24 വ്യാഴാഴ്‌ചയായിരിക്കും പെരുന്നാള്‍ ദിനം.പുവ്വത്തൂര്‍ പാവറട്ടി ഖുബാ മസ്‌ജിദുകള്‍ സം‌യുക്തമായി പാവറട്ടി ഖുബാ അങ്കണത്തില്‍ ഈദ്‌ഗാഹ്‌ സം‌ഘടിപ്പിക്കും.എ.വി.ഹംസ സാഹിബ്‌ പ്രാര്‍‌ഥനക്ക്‌ നേതൃത്വം നല്‍‌കും.അസീസ്‌ മഞ്ഞിയില്‍ പെരുന്നാല്‍ ഖുതുബ നിര്‍‌വഹിക്കും.

മേഖലയിലെ പാവറട്ടി പാടൂര്‍ ഹല്‍‌ഖകള്‍ കേന്ദ്രീകരിച്ച് ഈദ്‌ സൗഹൃദ സം‌ഗമങ്ങള്‍ സം‌ഘടിപ്പിക്കും.ഒന്നാം പെരുന്നാളിനു വൈകീട്ട്‌ പാടൂര്‍ മസ്‌ജിദു റഹ്‌മയിലും സപ്‌തം‌ബര്‍ 25 വെള്ളിയാഴ്‌ച വൈകീട്ട്‌ പാവറട്ടി ഖുബ അങ്കണത്തിലും സം‌ഗമം സം‌ഘടിപ്പിക്കും.ബഹുസ്വര സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രം‌ഗത്തെ പ്രമുഖരും സം‌ഗമത്തെ ധന്യമാക്കും.