വസ്ത്ര ധാരണം എന്നത് ഒരു വ്യക്തിയുടെയൊ സമൂഹത്തിന്റെയൊ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.സത്യവിശ്വാസികളായ മുസ്‌ലിം സ്ത്രീകൾക്ക് ഈ വസ്ത്രരീതി കൂടുതൽ സുരക്ഷിതത്വ ബോധവും സ്വാതന്ത്ര്യവും സൗകര്യവും നൽകുന്നു.
ലോകത്തിലെ കോടിക്കണക്കിന്ന് സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രസ്സ് കോഡ് ഇതല്ലാതെ മറ്റൊന്നില്ല.ഈ വസ്ത്രം ധരിച്ചാൺ വിദ്യ അഭ്യസിക്കുന്നത്.വിവിധ ജോലികൾ ചെയ്യുന്നത്. ഡോക്‌ടറും എഞ്ചിനീയറും സൈന്റിസ്റ്റും പൈലറ്റും നാവികരും പോലീസും പട്ടാളക്കാരുമായ ധാരാളം സ്ത്രീകൾ ലോകത്തുണ്ടന്ന് മനസ്സിലാക്കുക.കേരളത്തിൽ മാത്രം കൂടിയാൽ ഇന്ത്യയിൽ മാത്രമാൺ ഇത് പാരതന്ത്ര്യ ത്തിന്റ പ്രതീകമാകുന്നത്.അത് വ്യക്തമായ ആസൂത്രണത്തിന്റെ അനന്തര ഫലമാണുതാനും.അതു കൊണ്ടാണ് ആശ്രമങ്ങളിലെ സ്വാമിനിമാരും മഠങ്ങളിലെ കന്യകകളും ഈ വസ്ത്രമണിയുമ്പോൾ അത് മാത്രം പവിത്ര മാകുന്നത്. സ്വാമിമാരും പള്ളിയിലെ അച്ഛന്മാരും സിഖ് കാരും താടി വളർത്തിയാൽ അത് ഭക്തിയുടേയും മുസൽമാൻ താടി വളർത്തിയാൽ അത് ഭീകരതയുമാകുന്നത് പോലെ.സ്ത്രീകൾ കണ്ണുമാത്രം വെളിവാക്കി ബാക്കി മറക്കുക എന്നത് അത്ര നിർബന്ധിതമായ കാര്യമല്ല.മുൻകയ്യും മുഖവും ഒഴികെ മറ്റെല്ലാം മറക്കുക എന്നതാണു നിർബന്ധം.അല്ലാതുള്ളത് ഇസ്‌ലാമികമായ നിർബന്ധമല്ല.കൂടുതൽ സൂക്ഷ്‌മതയുടെ ഭാഗമായി അങ്ങിനെ ചെയ്യുന്നതിനെ വിമർശി ക്കേണ്ടതില്ല.അൽപവസ്ത്രധാരിണിയായി നടക്കാനുള്ള സ്വാതന്ത്ര്യം അതത് നാട്ടിലുണ്ടങ്കിൽ മുഴുവസ്ത്രമണിയുന്നതിന്നും സ്വാതന്ത്ര്യം ഉണ്ടാവുക എന്നത് ഒരു ബഹുസ്വരസമൂഹത്തിന്റെ സുഖമമായ ജീവിതത്തിന്ന് അത് കൂടുതൽ മാറ്റുകൂട്ടുമെന്നതിൽ തർക്കമില്ല.
റഷീദ് പാവറട്ടി.