നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, March 15, 2009

സമൂഹത്തിന്‌ വേണ്ടി നില കൊള്ളുക


അബൂബക്കര്‍ സിദ്ധീഖിന്റെ ആദര്‍ശം സ്വീകാര്യമല്ല.പക്ഷെ അദ്ധേഹത്തെ വേണം എന്ന നിലപാട്‌ അവിശ്വാസികള്‍ പ്രകടിപ്പിച്ചതിന്റെ പരിസരവും,പശ്ചാത്തലവും അതീവ ഹൃദ്യമാണ്‌.വര്‍ത്തമാന കാലത്ത്‌ വളരെ പ്രസക്തവും.ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സാരഥി പാറമ്മല്‍ അബ്‌ദുറഹിമാന്‍ സാഹിബ്‌ പറഞ്ഞു.
ഉദയം പഠനവേദിയുടെ ജനറല്‍ ബോഡിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം.വിശ്വാസി തണല്‍ മരം പോലെയാണ്‌.സൂര്യ കിരണങ്ങളെ സ്വയം ഏറ്റെടുത്ത്‌ സകല ജന്തു ജാലങ്ങള്‍ക്കും തണല്‍ നല്‍കും.സഹ ജീവികളുടെ കഷ്‌ടവും നഷ്‌ടവും അവന്റെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.ഒരുവേള സ്വന്തം പ്രയാസങ്ങളേക്കാള്‍ തന്റെ സഹോദരന്റെ നൊമ്പരങ്ങളായിരിക്കും അവന്റെ മനസ്സിന്റെ വേപഥു.ജീവിത സരണിയില്‍ അഭിമുഖീകരികരിക്കേണ്ടിവരുന്ന അനുകൂലവും പ്രതികൂലവുമായ എല്ലാ ഘട്ടങ്ങളിലും യഥാര്‍ത്ഥ വിശ്വാസി സംയമനം പാലിയ്‌ക്കും.ആഹ്‌ളാദകരമാണെങ്കില്‍ അവന്‍ ദൈവത്തെ സ്‌തുതിയ്‌ക്കും,മറിച്ചാണെങ്കില്‍ ക്ഷമ കൈകൊള്ളുകയും ചെയ്യും.മുഅമിനിന്റെ കാര്യം വലിയ അത്ഭുതം തന്നെ എന്ന്‌ തിരുമേനി അരുളിയതിന്റെ പൊരുളും ഇതാണത്രെ.പാറമ്മല്‍ വിശദീകരിച്ചു.
ഉദയം ആസ്ഥാനത്ത്‌ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട്‌ എം.എം.അബ്‌ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.എ.വി ഹംസ സാഹിബ്‌ ഉദ്‌ബോധനം നടത്തി.സെക്രട്ടറി മഞ്ഞിയില്‍ സ്വാഗതം പറഞ്ഞു.