നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, June 8, 2009

മദ്രസത്ത്‌ ഖുബ ഉദ്‌ഘാടനം ചെയ്‌തു

പാവറട്ടി:വിദ്യയുടെ വഴിയടയാളങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ വിശ്വാസിയുടെ മുഖ മുദ്രയായിരിക്കണം.ഭൗതീകതയുടെ ക്ഷണികാനുഭൂതികള്‍ തേടി വര്‍ത്തമാന ലോകം ഓടി കിതയ്‌ക്കുമ്പോള്‍ വിജ്ഞാനത്തിന്റെ വിശാലമായ ലോകം കീഴടക്കാനായിരിക്കണം വിശ്വാസിയുടെ പരിശ്രമം.ഖുബ മസ്‌ജിദ്‌ പരിസരത്ത്‌ താല്‌കാലികമായി നിര്‍മ്മിച്ച ക്‌ളാസ്‌ മുറിയില്‍ മദ്രസത്ത്‌ ഖുബയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ മുതുവട്ടൂര്‍ ഖത്തീബ്‌ സുലൈമാന്‍ അസ്‌ഹരി പറഞ്ഞു.
പാഠ്യ വിഷയങ്ങളെ കുറിച്ചും അധ്യാപന സവിധാനങ്ങളെ കുറിച്ചും എ.വി ഹംസ വിശദീകരിച്ചു.സര്‍സയ്യിദ്‌ സ്‌കൂള്‍ മാനേജ്‌മന്റ്‌ പ്രവര്‍ത്തക സമിതി അംഗങ്ങളായ നാസര്‍ എരവളപ്പില്‍‍,പി.പി.മുഹമ്മദ്‌ എന്നിവരും വന്മേനാട്‌ സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ നസ്വീബുല്ലയും ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.
ഡോക്‌ടര്‍ സയ്യിദ്‌ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.അസിസ്‌ മഞ്ഞിയില്‍ സ്വാഗതവും എന്‍.കെ സലാം നന്ദിയും രേഖപ്പെടുത്തി.
ശേഷം നടന്ന കുട്ടികളോട്‌ എന്ന പരിപാടിയില്‍ റഫീഖ്‌ പോത്തുകല്‍ പങ്കെടുത്തു.പ്രവാചകന്റെ വിട്ട്‌വിഴ്ചയെക്കുറീച്ച് ലവലേശം വിട്ട്‌വീഴ്ചയില്ലാതെ അഭ്യസിപ്പിക്കാനൊരുങ്ങുന്ന അധ്യാപകന്റെ ചിത്രം വളരെ സരസമായും ആകര്‍ഷകമായും റഫീഖ്‌ അവതരിപ്പിച്ചു.