ദോഹ:
ഉദയം വനിതാ വിഭാഗം പ്രവര്‍ത്തക സമിതി അംഗം ജമീല അബൂബക്കറിന് ഉദയം ജനറല്‍ ബോഡി യാത്രയയപ്പ് നല്കി. ദീര്‍ഘകാലത്തെ ഖത്തറിലെ പ്രവാസ കാലം വിജ്ഞാന സമ്പാദനത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതാണ് സഹോദരി ജമീലയുടെ പ്രവാസ കാലത്തെ വലിയ നേട്ടമെന്ന് പ്രസിഡണ്ട് എം എം അബ്‌ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു.ഈ അധ്യയന വര്‍ഷത്തില്‍ പ്ളസ്‌ടു കമ്മേര്‍സ് അക്കൌണ്ടന്‍സിയില്‍ ദോഹയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാകിയ ഉദയം കുടുംബാഗം ഫഹീമ ജലീലിനെ ജനറല്‍ ബോഡി അഭിനന്ദിച്ചു.
എന്‍ കെ മുഹിയദ്ദീന്‍ ,ആര്‍ വി അബ്ദുല്‍ മജീദ് ,എന്‍ പി അശ്റഫ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അസീസ് മഞ്ഞിയില്‍ നന്ദി രേഖപ്പെടുത്തി.
എന്‍ കെ മുഹിയദ്ദീന്‍ ,ആര്‍ വി അബ്ദുല്‍ മജീദ് ,എന്‍ പി അശ്റഫ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അസീസ് മഞ്ഞിയില്‍ നന്ദി രേഖപ്പെടുത്തി.