ഇന്നു (മാര്‍ച്ച് 6) വിവാഹിതനാകുന്ന സുലൈമാന്‍ മുഹമ്മദിന് ഇന്റര്‍ നാഷണല്‍ ഉദയം ആശംസകള്‍ നേര്‍ന്നു.ഇന്റര്‍ നാഷണലില്‍ ശനിയാഴ്‌ചകളില്‍ അക്ഷര മാല്യം കൈകാര്യം ചെയ്‌തിരുന്നത് സുലൈമാന്‍ മുഹമ്മദ് തിരുനെല്ലൂര്‍ ആയിരുന്നു.തുടര്‍ന്നും ആസ്വാദ്യകരവും വിജ്ഞാന പ്രദവുമായ പരിപാടി ഉദയം പ്രതീക്ഷിക്കുന്നതായി ഇന്റര്‍ നാഷണല്‍ ഉദയം പ്രത്യാശ പ്രകടിപ്പിച്ചു.
സുലൈമാന്‍ മുഹമ്മദ്.കഥകൾ, കവിതകൾ, ഗസലുകൾ, സൂഫിസം ഇതെല്ലാം ഇഷ്‌ടപ്പെടുന്ന സഹൃദയാനായ എഴുത്തുകാരന്‍.തിരുനെല്ലൂര്‍ സ്വദേശിയാണ്.പുവ്വത്തൂര്‍ മുള്ളന്തറക്കടുത്താണ് താമസം.പാടുര്‍ അലീമുല്‍ ഇസ്‌ലാമിലും ഐ.സി.എ തൊഴിയൂര്‍ നിന്നും വിദ്യാഭ്യാസം നേടിയ സുലൈമാന്‍ ഭാരതിയാര്‍ സര്‍വകലാശാല മുഖേന എം.ബി.എ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.പരന്ന വായനയും അന്വേഷണ ത്വരയും ഉള്ള ഈ യുവ കവി സൂഫീ കവിതകളില്‍ ഏറെ ആകൃഷ്‌ടനാണ്.നിശാ ശലഭം എന്ന ബ്ലോഗിലും വിവിധ മാധ്യമങ്ങലിലൂടെയും തന്റെ രചനകള്‍ വായനാ ലോകത്തിനു സമര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.പ്രവാസിയായി ഒമാനില്‍ കഴിയുന്നു.