നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, January 15, 2021

ഒരു കൂടിയിരുത്തം

കോവിഡ്‌ കാലത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ സമാഗമങ്ങളും കൂടിയിരുത്തങ്ങളും വര്‍‌ച്വല്‍ ലോകത്തേയ്‌ക്ക്‌ പരിമിതപ്പെടുകയായിരുന്നു. ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലെങ്കിലും ന്യു നോര്‍‌മല്‍ എന്ന പുതിയ പ്രയോഗത്തിലാണ്‌ ലോകവും ലോകരും.ഇത്തരത്തിലുള്ള സാഹചര്യത്തിന്റെ ആനുകൂല്യത്തില്‍ ഉദയം പഠനവേദിയുടെ പ്രാരം‌ഭകാല പ്രവര്‍‌ത്തകര്‍ ഉദയം ഉപാധ്യാക്ഷന്‍ എം.എം അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍ ഒത്തുകൂടി.വി.വി അബ്‌ദുല്‍ ജലീലിന്‌ പങ്കെടുക്കാന്‍ സാധിച്ചില്ല.
അസീസ്‌ മഞ്ഞിയില്‍,എം.എം അബ്‌ദുല്‍ ജലീല്‍,എന്‍.പി അഷ്‌റഫ്‌,കെ.എച് കുഞ്ഞു മുഹമ്മദ്‌,പി.എ നൗഷാദ്‌,വി.പി ഷം‌സുദ്ദീന്‍,തുടങ്ങിയ സീനിയറുകളും; എം.എം അബ്‌ദുല്‍ ജലീലിന്റെ സഹോദരങ്ങളും ഉദയം പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളുമായ എം.എം മുക്‌‌താര്‍,എം.എം ഷാജുദ്ദീന്‍ തുടങ്ങിയവരും ദീര്‍‌ഘകാലത്തിനു ശേഷം ഒത്തു ചേര്‍‌ന്നു.

അനൗപചാരികമായ ഈ കൂടിയിരുത്തം പഴയ കാല ഓര്‍‌മ്മകള്‍ അയവിറക്കലിന്റെ സന്തോഷദായക നിമിഷങ്ങളായിരുന്നു പ്രധാനം ചെയ്‌തത്.

എമ്പതുകളിലെയും തൊണ്ണൂറുകളിലെയും ദോഹാ കാലഘട്ടവും പഴയ കാല ഉദയം അനുഭവങ്ങളും നുറുങുകളും കാരണവന്മാര്‍ പങ്കുവെക്കുന്നത്‌ എല്ലാവരും കൗതുകത്തോടെ ആസ്വദിച്ചു.2020 സപ്‌തം‌ബര്‍ 11 ന്‌ വിവാഹിതനായ ഫസീല്‍ അബ്‌ദുല്‍ ജലീല്‍ ,ഉദയവുമായി ബന്ധപ്പെട്ട തന്റെ ബാല്യ കാലാനുഭവങ്ങള്‍ പങ്കുവെച്ചു.വി.പി ഷം‌സുദ്ദീന്റെയും എം.എം മുക്‌‌താറിന്റെയും മക്കള്‍ ....സല്‍‌മാനും,ഫവാസും കാരണവന്മാരുടെ സദസ്സില്‍ സജീവരായിരുന്നു.

ഖത്തറിലെ ശീതക്കാറ്റില്‍ വാരാന്ത്യത്തിലെ കരിയും പൊരിയും പേറിയ സ്വാദുള്ള കാറ്റ് ജലീലിന്റെ വസതിയിലും മോശമില്ലാതെ അനുഭവപ്പെടുന്നുണ്ടായിരുന്നു.വില്ലയുടെ പുറക്‌ വശത്ത് മുക്താറിന്റെ നേതൃത്വത്തില്‍ കോഴി ചുട്ടെടുക്കുന്നതിലും മധ്യേഷ്യന്‍ വിഭവങ്ങളായ ഹമ്മൂസും,മുതബ്ബലും,  സലാഡുകളും,വിഭവങ്ങളും തയ്യാറാക്കുന്ന ഒരുക്കങ്ങളും‌ ഒരു ആഘോഷ രാവിനെ ഓര്‍‌മ്മിപ്പിക്കുന്നുണ്ടായിരുന്നു. അഥിതികളെ സത്കരിക്കുന്നതില്‍ ജലീലിന്റെ മകള്‍ ഫഹീമയും ഫസീലിന്റെ ഇണ ഷഹ്‌മയും മുന്‍‌പന്തിയിലുണ്ടായിരുന്നു.

മുപ്പത് ദശാബ്‌ദം പിന്നിട്ട ഉദയം നാള്‍‌ വഴികള്‍ ഓര്‍‌ത്തെടുത്ത് കുശലങ്ങള്‍ പറഞ്ഞ്‌ വട്ടമിട്ടിരുന്നപ്പോള്‍ മനസ്സ്‌ നിറഞ്ഞ സന്തോഷം ആര്‍‌ക്കും മൂടിവെക്കാന്‍ സാധിച്ചില്ല.

അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,എ.പി അബ്‌ദുല്‍ അസീസ്‌,അഫ്‌സല്‍ ദിലാര്‍,എ.വി ബാസിത്,ഫൈസല്‍ പാവറട്ടി,ഫര്‍‌ഹാന്‍ മുഹമ്മദ്‌,ഫയാസ്‌ ഇബ്രാഹീം കുട്ടി,എന്‍.പി ജാസ്സിം,മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്,നാജി ഹം‌സ,റബീഉല്‍ ഇബ്രാഹീം കുട്ടി, നിയാസ്‌ അഷ്‌റഫ്,എ.വി ഷാജഹാന്‍ ,ഷമീര്‍ ഇബ്രാഹീം,അഷ്‌റഫ് മുഹമ്മദുണ്ണി,ജഫീര്‍ മജീദ്, ഷൈബു ഖാദര്‍ മോന്‍ തുടങ്ങിയവര്‍ ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തക സമിതിയിയില്‍ ഉള്ളവരാണ്‌.

തൊണ്ണൂറുകളില്‍ (1992) ബീജാവാപം ചെയ്യപ്പെട്ട പഠനവേദിയുടെ സ്ഥാപകര്‍ പലരും പ്രവാസം മതിയാക്കി യാത്ര തിരിച്ചിരിക്കുന്നു.എ.വി ഹം‌സ സാഹിബ്‌,എന്‍.കെ മുഹിയദ്ദീന്‍,ആര്‍.വി അബ്‌ദുല്‍ മജീദ്‌,എം.എ അക്‌ബര്‍,വി.എം റഫീഖ്,‌എം.എന്‍ മുഹമ്മദ്,കെ.കെ ഹുസൈന്‍,എം.എം സക്കീര്‍,ആര്‍.വി അബ്‌ദുല്‍ കലാം ‌തുടങ്ങിയവര്‍ നാട്ടില്‍ വിവിധ പ്രവര്‍‌ത്തനങ്ങളില്‍  സജീവരാണ്‌. 

ചിലരൊക്കെ ഈ ലോകത്തോട്‌ തന്നെ യാത്ര പറഞ്ഞിരിക്കുന്നു.ആര്‍.വി മുസ്‌‌തഫ ,‌എ.വി അബൂബക്കര്‍ ,എന്‍.പി ഉമ്മറലി ,ബഷീര്‍ കോടെ പറമ്പില്‍,കെ.എച് ഷം‌സുദ്ദീന്‍ തുടങ്ങിയ സഹോദരങ്ങള്‍ പരലോകം പൂകിയ ഖത്തര്‍ പ്രവാസികളാണ്,സഊദിയില്‍ പ്രവാസിയായിരുന്ന ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍‌ത്തകന്‍ കബീര്‍ പി.എ പാടൂര്‍,നാട്ടില്‍ സജീവമായി രം‌ഗത്തുണ്ടായിരുന്ന ജാഫര്‍ തങ്ങള്‍ പാടൂര്‍,ജമാല്‍ സഹിബ്‌ പാവറട്ടി എന്നീ സഹോദരങ്ങളും ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

വരുന്ന റമദാനിനോടനുബന്ധിച്ച്‌ ദോഹയിലുള്ളവരെങ്കിലും ഒരുമിച്ചു കൂടുന്നതിനെ കുറിച്ചും, വിശാലമായ ഒരു ഓണ്‍ ലൈന്‍ സം‌ഗമത്തെ കുറിച്ചും ഉള്ള വിഭാവനകള്‍ താലോലിച്ചു കൊണ്ടുമാണ്‌ സദസ്സില്‍ നിന്നും പിരിഞ്ഞത്.