നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label റഹ്‌‌മാന്‍ തിരുനെല്ലൂരിന്‌. Show all posts
Showing posts with label റഹ്‌‌മാന്‍ തിരുനെല്ലൂരിന്‌. Show all posts

Wednesday, September 29, 2021

റഹ്‌‌മാന്‌ അഭിനന്ദന പ്രവാഹം

ഗുരുവായൂര്‍:ഗുരുവായൂർ മർച്ചന്റ്‌‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ റഹ്‌‌മാന്‍ (പൂത്തോക്കില്‍) തിരുനെല്ലൂര്‍ തുടര്‍‌ച്ചയായി പത്താം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ സെക്രട്ടറി പദം തുടര്‍‌ച്ചയായി അലങ്കരിക്കുന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ്‌ ഈ സാഹിത്യകാരന്റെ സൗഹൃദലോകം.

നന്മ തിരുനെല്ലൂരിന്റെ സാരഥി കൂടിയായ റഹ്‌മാന്‍ തിരുനെല്ലൂരിന്‌ തന്റെ നാട്ടുകാരില്‍ നിന്നും ഇതര കൂട്ടായ്‌മകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്‌.

ഉദയം പഠനവേദി പ്രാദേശികമായ വിവിധ കലാ സാഹിത്യ സാം‌സ്‌ക്കാരിക സം‌ഘങ്ങളും സം‌ഘടനകളും റഹ്‌‌മാന്‍ തിരുനെല്ലൂരിന്‌ ആശം‌സാ സന്ദേശങ്ങള്‍ അറിയിച്ചു.