പാവറട്ടി:
സദാചാര സങ്കല്‍പങ്ങളെ തകിടം മറിക്കുന്ന ദുസ്സ്വഭാവങ്ങളെ പിഴുതെറിഞ്ഞ് ശുദ്ധമായ സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടേയും പ്രതീകങ്ങളായിത്തീരുക എന്ന ഖുര്‍ആനികാധ്യാപനമാണ് വരും നാളുകളില്‍ വിശ്വാസിയുടെ വിചാര വികാരങ്ങളെ നയിക്കേണ്ടത്.റഫീഖ് പോത്ത് കല്ല് പറഞ്ഞു.ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഖുബാ മസ്‌ജിദില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു റഫീഖ്.

ശേഷം നടന്ന പ്രത്യേക ചടങ്ങില്‍ റമദാന്‍ ക്വിസ്സ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
ഖുബാ മസ്‌ജിദില്‍ റമദാനില്‍ നടത്തിയിരുന്ന വിജ്ഞാന സദസ്സിലെ ക്വിസ്സ് മത്സരങ്ങളില്‍ നിഹാല ഇഖ്‌ബാല്‍ , സല്‍മ ,അശ്‌റഫ് എന്‍.പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഡോക്‌ടര്‍ നിഷാദ് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.