ദോഹ : ഉദയം പഠനവേദിയുടെ ആഭിമുഖത്തില്‍ പ്രദേശവാസികളില്‍ ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്‌ളാസ്സ് ജൂണ്‍ 21 വ്യാഴാഴ്‌ച വൈകീട്ട് 7.30 ന് ഐന്‍ ഖാലിദ് ത്വയ്യിബ ഹാളില്‍ നടക്കും .
'ആരോഗ്യവും ജീവിത ശൈലിയും' എന്ന വിഷയത്തിലുള്ള ബോധവത്കരണ പഠനം ഡോക്‌ടര്‍ സമീര്‍ കലന്തന്‍ അവതരിപ്പിക്കും .
സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെ സൌകര്യം പരിഗണിച്ച് ഭക്ഷണം ഒരുക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജൂലായ് അവസാനവാരം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഇഫ്‌താര്‍ സംഗമത്തോടനുബന്ധിച്ച കുടുംബ സംഗമത്തില്‍ സൂറത്ത് യാസീന്‍ ആസ്‌പദപ്പെടുത്തി ക്വിസ്സ് പരിപാടി സംഘടിപ്പിക്കും .ഇതിന്റെ പഠന സഹായി ജൂണ്‍ 21 ന് നടക്കുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യും .ഇഫ്‌താര്‍ സംഗമവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.