നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, August 19, 2012

ഒരു നല്ല നാളെയുടെ പ്രതീകാത്മക സുദിനം

പാവറട്ടി:സ്രഷ്‌ടാവിന്റെ താല്‍പര്യത്തിനൊത്ത്‌ തന്റെ താല്‍പര്യങ്ങളെ ഉടച്ച്‌ പണിയുന്ന സര്‍ഗാത്മക രചനയുടെ പൂര്‍ത്തീകരണമാണ്‌ ഈദുല്‍ഫിത്വറിലൂടെ സാര്‍ഥകമാകുന്നത്‌.നവാസ്‌ അസ്‌ഹരി പറഞ്ഞു.ഖുബ മസ്‌ജിദില്‍ സംഘടിപ്പിക്കപ്പെട്ട പെരുന്നാള്‍ നമസ്‌കാരത്തിന്‌ ശേഷം  ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം.

റമദാനിലൂടെ ആര്‍ജിച്ചെടുക്കുന്ന സാമൂഹിക ബോധവും തിരിച്ചറിവും വിശ്വാസിയെ പാകപ്പെടുത്തും .അവന്റെ കര്‍മ്മ പദങ്ങളില്‍ മാനവികതയുടെ ഉദാത്ത രൂപ ഭാവങ്ങള്‍ പ്രശോഭിച്ചു നില്‍ക്കും .അഗതികളുടെയും അശരണരുടെയും കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തവന്‍ വിശ്വാസ സംഹിതകളുടെ ചട്ടക്കൂട്‌ പൊളിച്ചവനായി വേദവാക്യങ്ങള്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഉള്ള്‌ പിടക്കുന്ന വിശ്വാസിയ്‌ക്ക്‌ അടങ്ങിയിരിക്കാനാവില്ല.വിശ്വാസി ഒരു തണല്‍ മരമാണ്‌. പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷം ജന്തുജാലങ്ങളുടെ ആശാകേന്ദ്രവും  അഭയ സങ്കേതവുമാണ്‌.

ആരാധനകളുടെ പോരായ്‌മകള്‍ പരിഹരിക്കാന്‍ വിവിധങ്ങളായ സാമൂഹിക ക്ഷേമ പരിപാടികള്‍ പ്രായശ്ചിത്തമാക്കപ്പെട്ട ദര്‍ശനം ഒരു വിമോചന ശാസ്‌ത്രമായി ഉയര്‍ത്തിക്കാണിക്കാന്‍ വിശുദ്ധ വേദത്തിന്റെ വക്താക്കള്‍ പോലും മടിച്ചു നില്‍ക്കുന്നു എന്നത്‌ മാപ്പര്‍ഹിക്കാത്ത പാതകമത്രെ.അസ്‌ഹരി വിശദീകരിച്ചു.

ഒരു സ്‌ത്രീയുടെ പരാതി ദൈവ സിംഹാസനം ചര്‍ച്ചചെയ്യുന്നു.പരിഹാരം കാണുന്നു.വിശദീകരണത്തിന്‌ ഒരു അധ്യായം മാറ്റിവയ്‌ക്കുന്നു. സമൂഹത്തിന്റെ ദൈനം ദിന വ്യവഹാരങ്ങളില്‍ ഇടപെടുന്ന മുജാദല പോലെയുള്ള അധ്യായങ്ങളെ ഗൌരവപുര്‍വ്വം വായിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം .കേവലമായ അധരവ്യായാമമായി വിശുദ്ധ വചനങ്ങളെ പരിമിതപ്പെടുത്താനുള്ള ബോധപുര്‍വ്വമോ അല്ലാത്തതൊ ആയ നീക്കങ്ങളെ ജാഗ്രതയോടെ വീക്ഷിച്ച്‌ ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത്‌ വിശ്വാസിയുടെ ധാര്‍മ്മിക ബാധ്യതയത്രെ.അസ്‌ഹരി ഉദ്‌ബോധിപ്പിച്ചു.

റമദാനിലെ ശിക്ഷണത്തിനു ശേഷം പാകപ്പിഴകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നിശ്‌ചയിക്കപ്പെട്ട ഫിത്വര്‍ സകാത്തിലൂടെയും സാമൂഹിക ബന്ധത്തെ ആരാധനയില്‍  അലിയിപ്പിച്ചെടുക്കുന്ന  ധന്യമുഹൂര്‍ത്തമാണ്‌ വിഭാവന ചെയ്യപ്പെടുന്നത്‌.ഐശ്വര്യപൂര്‍ണ്ണമായ ഒരു നാളെയെ പ്രതീക വത്കരിക്കപ്പെടുന്ന ഒരു വലിയ സുദിനമാണ്‌ ഈദുല്‍ ഫിത്വര്‍ .അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഒരു മാസം നീണ്ടു നിന്ന വിജ്ഞാന സദസ്സില്‍ നടത്തപ്പെട്ട പരീക്ഷയില്‍ വിജയികളായവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സല്‍മയാണ്‌ ഒന്നാം സ്‌ഥനം കരസ്‌തമാക്കിയത്‌.എന്‍ പി അശറഫ്‌,ആര്‍വി എസ്‌ തങ്ങള്‍ ,സൈനുന്നിസ എന്നിവര്‍ രണ്ടാം സ്ഥാനവും ഹസീന സലീം ,റസിയ അസീസ്‌ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വി.പി മുഹമ്മദലി, നാസറുദ്ധീന്‍ ,റസിയ ജമാല്‍ ഉമറലി എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന്‌ അര്‍ഹരായി.
ഡോക്‌ടര്‍ സൈയ്‌തു മുഹമ്മദ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഈദ്‌ ഒരു നല്ല നാളെയുടെ പ്രതീകാത്മക സുദിനം 

പാവറട്ടി:സ്രഷ്‌ടാവിന്റെ താല്‍പര്യത്തിനൊത്ത്‌ തന്റെ താല്‍പര്യങ്ങളെ ഉടച്ച്‌ പണിയുന്ന സര്‍ഗാത്മക രചനയുടെ പൂര്‍ത്തീകരണമാണ്‌ ഈദുല്‍ഫിത്വറിലൂടെ സാര്‍ഥകമാകുന്നത്‌.നവാസ്‌ അസ്‌ഹരി പറഞ്ഞു.ഖുബ മസ്‌ജിദില്‍ സംഘടിപ്പിക്കപ്പെട്ട പെരുന്നാള്‍ നമസ്‌കാരത്തിന്‌ ശേഷം  ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം റമദാനിലൂടെ ആര്‍ജിച്ചെടുക്കുന്ന സാമൂഹിക ബോധവും തിരിച്ചറിവും വിശ്വാസിയെ പാകപ്പെടുത്തും .അവന്റെ കര്‍മ്മ പദങ്ങളില്‍ മാനവികതയുടെ ഉദാത്ത രൂപ ഭാവങ്ങള്‍ പ്രശോഭിച്ചു നില്‍ക്കും .അഗതികളുടെയും അശരണരുടെയും കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തവന്‍ വിശ്വാസ സംഹിതകളുടെ ചട്ടക്കൂട്‌ പൊളിച്ചവനായി വേദവാക്യങ്ങള്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഉള്ള്‌ പിടക്കുന്ന വിശ്വാസിയ്‌ക്ക്‌ അടങ്ങിയിരിക്കാനാവില്ല.വിശ്വാസി ഒരു തണല്‍ മരമാണ്‌. പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷം ജന്തുജാലങ്ങളുടെ ആശാകേന്ദ്രവും  അഭയ സങ്കേതവുമാണ്‌.

ആരാധനകളുടെ പോരായ്‌മകള്‍ പരിഹരിക്കാന്‍ വിവിധങ്ങളായ സാമൂഹിക ക്ഷേമ പരിപാടികള്‍ പ്രായശ്ചിത്തമാക്കപ്പെട്ട ദര്‍ശനം ഒരു വിമോചന ശാസ്‌ത്രമായി ഉയര്‍ത്തിക്കാണിക്കാന്‍ വിശുദ്ധ വേദത്തിന്റെ വക്താക്കള്‍ പോലും മടിച്ചു നില്‍ക്കുന്നു എന്നത്‌ മാപ്പര്‍ഹിക്കാത്ത പാതകമത്രെ.അസ്‌ഹരി വിശദീകരിച്ചു.

ഒരു സ്‌ത്രീയുടെ പരാതി ദൈവ സിംഹാസനം ചര്‍ച്ചചെയ്യുന്നു.പരിഹാരം കാണുന്നു.വിശദീകരണത്തിന്‌ ഒരു അധ്യായം മാറ്റിവയ്‌ക്കുന്നു.സമൂഹത്തിന്റെ ദൈനം ദിന വ്യവഹാരങ്ങളില്‍ ഇടപെടുന്ന മുജാദല പോലെയുള്ള അധ്യായങ്ങളെ ഗൌരവപുര്‍വ്വം വായിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം .കേവലമായ അധരവ്യായാമമായി വിശുദ്ധ വചനങ്ങളെ പരിമിതപ്പെടുത്താനുള്ള ബോധപുര്‍വ്വമോ അല്ലാത്തതൊ ആയ നീക്കങ്ങളെ ജാഗ്രതയോടെ വീക്ഷിച്ച്‌ ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത്‌ വിശ്വാസിയുടെ ധാര്‍മ്മിക ബാധ്യതയത്രെ.അസ്‌ഹരി ഉദ്‌ബോധിപ്പിച്ചു.

റമദാനിലെ ശിക്ഷണത്തിനു ശേഷം പാകപ്പിഴകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നിശ്‌ചയിക്കപ്പെട്ട ഫിത്വര്‍ സകാത്തിലൂടെയും സാമൂഹിക ബന്ധത്തെ ആരാധനയില്‍  അലിയിപ്പിച്ചെടുക്കുന്ന  ധന്യമുഹൂര്‍ത്തമാണ്‌ വിഭാവന ചെയ്യപ്പെടുന്നത്‌.ഐശ്വര്യപൂര്‍ണ്ണമായ ഒരു നാളെയെ പ്രതീക വത്കരിക്കപ്പെടുന്ന ഒരു വലിയ സുദിനമാണ്‌ ഈദുല്‍ ഫിത്വര്‍ .അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഒരു മാസം നീണ്ടു നിന്ന വിജ്ഞാന സദസ്സില്‍ നടത്തപ്പെട്ട പരീക്ഷയില്‍ വിജയികളായവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സല്‍മയാണ്‌ ഒന്നാം സ്‌ഥനം കരസ്‌തമാക്കിയത്‌.എന്‍ പി അശറഫ്‌,ആര്‍വി എസ്‌ തങ്ങള്‍ ,സൈനുന്നിസ എന്നിവര്‍ രണ്ടാം സ്ഥാനവും ഹസീന സലീം ,റസിയ അസീസ്‌ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

വി.പി മുഹമ്മദലി, നാസറുദ്ധീന്‍ ,റസിയ ജമാല്‍ ഉമറലി എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന്‌ അര്‍ഹരായി.ഡോക്‌ടര്‍ സൈയ്‌തു മുഹമ്മദ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.