ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമത്തില്‍ നസ്വീഹത്ത് നടത്തുകയായിരുന്നു അദ്ധേഹം.സഹവാസികള്‍ക്ക് പൊറുത്ത് കൊടുക്കാനുള്ള മനസ്സുള്ളവരുടെ തേട്ടങ്ങളും പ്രാര്‍ഥനകളും സ്വീകരിക്കപ്പെടും .ജീവിത സമരമുഖങ്ങളില്‍ പോറലേല്‍ക്കാതെ സുരക്ഷിതത്വം ലഭിക്കാന്‍ വിശ്വാസികളുടെ ഈ കവചം ഉപകാരപ്പെടുകയും ചെയ്യും .അശ്‌റഫലി വിശദീകരിച്ചു.
എം എം അബ്‌ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ വിശുദ്ധഖുര്‍ആനിലെ സൂറത്ത് യാസീന്‍ ആസ്‌പദപ്പെടുത്തി നടന്ന ക്വിസ്‌മത്സരത്തില്‍ നസീമ ബഷീര്‍ ഒന്നാം സ്ഥാനം നേടി.രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഫൌസിയ അബ്‌ദുല്‍ ജലീലും സൈനബ അബ്‌ദുല്‍ ജലീലും കരസ്ഥമാക്കി.ക്വിസ് മത്സര വിജയികള്‍ക്ക് ഡോക്‌ടര്‍ സമീര്‍ കലന്തന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
ഉദയം സകാത്ത് സമാഹരണം അബ്‌ദുല്‍ റഷീദ് ആര്‍ വിയില്‍ നിന്നും ഉദയം പ്രതിനിധി ശരീഫ് വിപി സ്വീകരിച്ച്‌കൊണ്ട് ഉദ്‌ഘാടനം ചെയ്‌തു.
ഇഫ്‌താറിന്റെ ധന്യമുഹൂര്‍ത്തങ്ങളെ പ്രാര്‍ഥനാ നിര്‍ഭരമാക്കുന്നതിന് എന്‍ കെ മുഹിയദ്ധീന്‍ നേതൃത്വം കൊടുത്തു.
ബര്‍വ വില്ലേജിലെ റൊട്ടാന റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട സംഗമത്തില്‍ ഉദയം പഠനവേദി പ്രസിഡന്റ് കെ എച് കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു.വൈകീട്ട് 5 മണിയ്‌ക്ക് ഫവാസ് മുക്താറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ വിവി സ്വാഗതവും ജാസിം എന്‍ പി നന്ദിയും പ്രകാശിപ്പിച്ചു.അസീസ് മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.