നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, October 24, 2012

പെരുന്നാള്‍ നമസ്‌കാരം 

പാവറട്ടി:
ഈദുല്‍ അദ്‌ഹയോടനുബന്ധിച്ച്‌ പാവറട്ടി പുവ്വത്തൂര്‍ ഖുബ മസ്‌ജിദുകള്‍ സംയുക്തമായി പാവറട്ടി ഖുബ പരിസരത്ത്‌ ഈദ്‌ഗാഹ്‌ ഒരുക്കുന്നു.
കാലത്ത്‌ 8 മണിയ്‌ക്ക്‌ ആരംഭിക്കുന്ന പ്രാര്‍ഥനയ്‌ക്കും ശേഷം നടക്കുന്ന പ്രഭാഷണത്തിനും നവാസ്‌ അസ്‌ഹരി നേതൃത്വം കൊടുക്കും .

പാവറട്ടിയിലും പുവ്വത്തുരിലും ഉള്ള ഖുബ മസ്‌ജിദുകളില്‍ ജുമഅ ഖുതുബ എ.വി ഹംസ സാഹിബും   അസീസ്‌ മഞ്ഞിയിലും നിര്‍വഹിക്കും .

ഈദ്‌ സൌഹൃദ സംഗമം വെള്ളിയാഴ്‌ച വൈകീട്ട്‌ പാടൂര്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ച്‌ നടക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.