പാവറട്ടി : ഉദയം പഠനവേദിയുടെ പ്രത്യേകയോഗം ചെയര്‍മാന്‍ ഡോക്‌ടര്‍ സെയ്‌തുമുഹമ്മദിന്റെ അധ്യക്ഷതയില്‍ പുവ്വത്തൂരില്‍ ചേര്‍ന്നു.ഉദയം മേഖലയിലെ വര്‍ത്തമാനകാല വിശേഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സദസ്സിനെ സജീവമാക്കി.
സമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസിയുടെ ഭാഗധേയത്വം ക്രിയാത്മകമായി പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനുമുള്ള ഈ സംഘത്തിന്റെ എളിയ ശ്രമങ്ങളുടെ സദ്‌ഫലങ്ങള്‍ ചെറിയതോതിലെങ്കിലും പ്രദേശത്ത് പുഷ്‌പിച്ചു നില്‍ക്കുന്നതില്‍ ഉദയത്തിനും അഭിമാനിക്കാമെന്ന് വിലയിരുത്തപ്പെട്ടു.ഉദയം രൂപീകരണവേളയിലെ വളരെ വിശാലമായ അജണ്ടയില്‍ നിന്നും കേവല കാരുണ്യപ്രവര്‍ത്തനങ്ങളിലൊതുങ്ങുന്ന വര്‍ത്തമാനരീതി മാറ്റിക്കുറിക്കണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.പ്രദേശത്തെ വിശ്വാസി സമൂഹത്തെ ആകര്‍ഷിക്കുന്ന വിജ്ഞാന സദസ്സുകള്‍ സമയോചിതമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.ഡിസംമ്പര്‍ അവധിക്കാലത്ത് പൊതു പരിപാടി സംഘടിപ്പിക്കാനും അതിന്റെ സുഖമമായ സംഘാടനത്തിനുതകും വിധമുള്ള സ്വാഗത സംഘം രൂപീകരിക്കാനും തിരുമാനമായി.
അടുത്ത വിജ്ഞാന സദസ്സ് നവമ്പര്‍ 20 ന് വൈകീട്ട് പുവ്വത്തൂരില്‍ നടക്കും