പുവ്വത്തൂര്‍ : ഗസ്സയില്‍ അധിനിവേശ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടില്‍ മനം നൊന്ത് പിടയുന്ന മധ്യേഷന്‍ പോരാളികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവരുടെ വേദനകള്‍ പങ്കുവച്ചും ഉദയം പഠനവേദിയുടെ പ്രത്യേകയോഗം പുവ്വത്തൂരില്‍ ചേര്‍ന്നു.എവി ഹംസ സാഹിബിന്റെ ഖുര്‍ആന്‍ പഠനത്തോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ഡോക്‌ടര്‍ സയ്യിദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡിസമ്പര്‍ 22 ന് വിശ്വാസിയുടെ ഉത്തരവാദിത്വങ്ങള്‍ എന്ന വിഷയത്തില്‍ പൊതു വിജ്ഞാന സദസ്സ് സംഘടിപ്പിക്കാനും കാലിക പ്രധാന്യമുള്ള വിഷയങ്ങളെ അധികരിച്ച് ഉദ്‌ബോധന സദസ്സുകള്‍ മുല്ലശ്ശേരി മേഖലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഉദ്‌ബോധന പ്രാധാന്യമുള്ള സദസ്സുകളുടെ സംഘാടനത്തിന്റെ സൌകര്യാര്‍ഥം അസീസ് മഞ്ഞിയില്‍ കണ്‍വീനറായുള്ള പ്രത്യേക സമിതിയെ തെരഞ്ഞെടുത്തു.ആര്‍ പി അബ്‌ദുല്‍ റഷീദ്,അബ്‌ദുല്‍ ബാസ്വിത് അബ്‌ദുല്‍ കരീം ,ഹനീഫ കാക്കശ്ശേരി,അബ്‌ദുല്‍ സലാം എന്നിവര്‍ അംഗങ്ങളാണ്.