ഉദയം പഠനവേദിയുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആത്മാവുള്‍കൊള്ളുന്ന രാഷ്‌ട്രീയ സംരംഭമാണ് ഖത്തറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കള്‍ച്ചറല്‍ ഫോറം .നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വെല്‍ഫേര്‍ പാര്‍ട്ടിയുടെ പ്രവാസി മുഖമായ കള്‍ചറല്‍ ഫോറം ചുരുങ്ങിയ നാള്‍കൊണ്ട് തന്നെ ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുനു.നാട്ടിലെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിവിധമേഖലകളില്‍ വരുത്തിക്കൊണ്ടിരിക്കുന്ന അപകടരമായ അവസ്ഥയും അതിലൂടെ ചുവടുറപ്പിക്കുന്ന വ്യവസ്ഥയും ആശാവഹമല്ലെന്നാണ് നിഷ്‌പക്ഷമതികളായ ഭാരതീയരുടെയെല്ലാം വിലയിരുത്തല്‍ .ഈ സാഹചര്യത്തില്‍ കൂരാകൂരിരുട്ടില്‍ മിന്നാമിനുങ്ങാകാന്‍ കഴിയുന്നതുപോലും വലിയ സേവനമത്രെ.അതിനാല്‍ ഉദയം സഹകാരികളും സഹചാരികളും ഈ പുതിയ രാഷ്‌ട്രീയ ചുവടുവെപ്പിനെ സ്വാഗതം ചെയ്യണമെന്നും എല്ലാ അര്‍ഥത്തിലും അണിചേരണമെന്നും ആവശ്യപ്പെടുന്നു.മണലൂര്‍ മണ്ഡലം കള്‍ചറല്‍ ഫോറം മെയ് 29 ന് എഫ്.സി.സിയില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ഒരിക്കല്‍ കൂടെ അഭ്യര്‍ഥിക്കുന്നു.
കണ്‍വെന്‍ഷനില്‍ കേരള രാഷ്‌ട്രീയ സാഹചര്യങ്ങളും നിലപാടുകളും വിശിഷ്യ നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ സാഹചര്യങ്ങളും വിശദീകരിക്കപ്പെടും .ദോഹയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ താജു ആലുവ ചര്‍ച്ചകള്‍ക്കും സംശയ നിവാരണത്തിനും നേതൃത്വം നല്‍കും .