ആയുധബലവും കായിക ബലവും തന്നെയണ് വര്‍ത്തമാനലോകത്തിന്റെ നേതൃത്വത്തിനു പഥ്യം . ഈ സന്ദേശമാണ് മാലോകരുടെ മൌനം പൂണ്ട വാചാലതയുടെ സാരം .ഇതു തന്നെയാണ് മനുഷ്യാവകാശമെന്നും ജനാധിപത്യാവകാശമെന്നും ഘോരഘോരം ഗര്‍ജ്ജിക്കുന്നവരുടെ അര്‍ഥഗര്‍ഭമുള്ള നിശ്ശബ്‌ദതയുടെ വേദാന്തവും .നന്മയുടെ പ്രകാശം പൂര്‍ത്തീകരിക്കപ്പെടു കതന്നെ ചെയ്യുമെന്നപച്ചപ്പരമാര്‍ഥം ഈ സാധുക്കളുണ്ടോ അറിയുന്നു.
തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുമ്പോള്‍ ഒരു രാഷ്‌ട്രത്തിന്റെ ചങ്ക് മുഴുവന്‍ മുറുകും . ഈ അവസ്ഥ കാണാന്‍ കാത്തിരിക്കുന്ന കപട ജനാധിപത്യലോകമേ നിന്റെ പേരാണോ പുതിയ ലോക ക്രമം.
തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുമ്പോള്‍ ഒരു രാഷ്‌ട്രത്തിന്റെ ചങ്ക് മുഴുവന്‍ മുറുകും . ഈ അവസ്ഥ കാണാന്‍ കാത്തിരിക്കുന്ന കപട ജനാധിപത്യലോകമേ നിന്റെ പേരാണോ പുതിയ ലോക ക്രമം.
ഒരു വിമോചകന്റെ ജനനം അസാധ്യമാക്കാന്‍ ആണ്‍കുട്ടികള്‍ കഴുത്തറക്കപ്പെട്ട അതേഭൂമികയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.ആധുനിക ഫറോവമാരുടെ കഥയെഴുതാന്‍ ചെങ്കടല്‍ ഒരുങ്ങുകയാണ്.പ്രിയമുള്ളവരെ യുക്തമായ സമയത്ത് വിശ്വാസിയുടെ മൂര്‍ച്ചയുള്ള ആയുധം (പ്രാര്‍ഥന) ഉപയോഗപ്പെടുത്തുക. പ്രാര്‍ഥനാ നിരതരാകുക.കണ്ണീരോട് കൂടെ നാഥനിലേയ്‌ക്ക് മടങ്ങുക.