നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, May 17, 2015

സമര നായകര്‍ക്ക്‌ അഭിവാദ്യങ്ങള്‍ 

ജിനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിച്ച്‌ അധികാരത്തിലേറിയവരുടെ വിധിന്യായങ്ങള്‍ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഷമീം വിലയിരുത്തുന്നു
..........
1974 ലാണ് ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാൽവദോർ അയെന്ദെയെ പട്ടാളമേധാവി അഗസ്തോ പിനോചെ അട്ടിമറിച്ചത്. താമസിയാതെ അയെന്ദെ കൊല്ലപ്പെടുകയും ചെയ്തു. ഈ അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചത് സി.ഐ.എ യായിരുന്നു. പിന്നീട് അതേപ്പറ്റി വിമർശമുണ്ടായപ്പോൾ അമേരിക്ക നൽകിയ വിശദീകരണം, ഒരു ജനതയ്ക്ക് സോഷ്യലിസ്റ്റ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അവകാശമല്ല ജനാധിപത്യം എന്നായിരുന്നത്രേ. അതിനാൽ ജനാധിപത്യവിരുദ്ധമായതൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്നായിരുന്നു അവരുടെ വാദം. 

അങ്ങനെ ചിന്തിച്ചാൽ ഈജിപ്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണോ ചെയ്തത്? ഹേയ്.., അല്ലേയല്ല. ഈജിപ്തിലെ ജനതയ്ക്ക് ബാലറ്റ് പെട്ടിയിലൂടെ മുസ്ലിം ബ്രദർഹുഡ്ഢുമായി ബന്ധമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ജനാധിപത്യം എന്നു പറയാനേ പാടില്ല. സ്വാഭാവികമായും അവിടെ യഥാർത്ഥ ജനാധിപത്യത്തിന്റെ വക്താവ് സീസിയാകുന്നു. അതു കൊണ്ടല്ലേ തികഞ്ഞ ജനാധിപത്യ രാജ്യമായ സുഈദി അറേബ്യ സീസിയുടെ കാര്യത്തിൽ തികഞ്ഞ ഉദാരത കാണിക്കുന്നത്. 

ഓരോരുത്തർക്കും അവരവരുടെ അടുത്തേക്കെത്തുമ്പോൾ മാത്രം വിജൃംഭിക്കാനുള്ള ഒന്നാണ് ജനാധിപത്യ ബോധം. ചിലിയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ അട്ടിമറിയാണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അതേ സമയം ചിലിയുടെ കാര്യങ്ങൾ ഇപ്പോളും അയവിറക്കുന്ന വലിയൊരു സമൂഹം ഈജിപ്തിൽ നടന്നതൊന്നും അറിഞ്ഞിട്ടേയില്ല. ഇനി അറിയാനും ഇടയില്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. പ്രസിഡന്റായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടു എന്നതല്ലാത്ത് മറ്റ് അപരാധങ്ങളൊന്നും മൂർസി ചെയ്തിട്ടില്ല. ഇതിന്റെ പേരിൽ തുടക്കം മുതൽക്ക് അദ്ദേഹത്തെ മുൾമുനയിൽ നിർത്തുകയും ചരിത്രത്തിലിടം പിടിച്ച ഒരു ജനകീയ ഉണർവിനെ അട്ടിമറിക്കുന്നതിൽ സൈന്യത്തോടൊപ്പം നിൽക്കുകയും ചെയ്തിട്ടുള്ള, ഈജിപ്തിലെ പ്രതിപക്ഷ കക്ഷികളൊക്കെ ഇപ്പോൾ ഒരു പക്ഷേ ആഘോഷത്തിൽത്തന്നെയായിരിക്കാം. ജനകീയ സൈനിക വിപ്ലവം എന്നൊക്കെയുള്ള പുതിയ പദാവലികൾ ഭാഷയ്ക്ക് സമ്മാനിച്ചവർ ഇവിടെയുമുണ്ടായിരുന്നു. 

എന്തായാലും മൂർസി ആദരിക്കപ്പെട്ടു. എന്തെനന്നാൽ മുമ്പ് ഒരു പോസ്റ്റിൽ ഇതെഴുതുന്നയാൾ സൂചിപ്പിച്ചതു പോലെ, ജനങ്ങൾ വിചാരണ ചെയ്തു പുറത്താക്കിയ മുബാറക്കിനെ വെറുതെ വിട്ട കോടതിയാണ്. ആ ജനവിരുദ്ധ കോടതിയിൽ നിന്ന് വധശിക്ഷ തന്നെ ലഭിക്കുന്നത് താൻ എത്രത്തോളം ശരിയായിരുന്നെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നുണ്ടാവാം. 

അട്ടിമറികൾ ഇനിയും നടക്കും. ജനം ജാഗ്രത്തല്ലെങ്കിൽ സമരങ്ങളിലൂടെ നേടിയെടുത്തതെല്ലാം കവർച്ച ചെയ്യയപ്പെടുകയും ചെയ്യും. മൂർസിക്കും ഖറദാവിക്കും മറ്റ് സഖാക്കൾക്കും അഭാവാദ്യങ്ങൾ.