നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, February 2, 2016

മദമിളകിയ ലെഗിൻസ് :

മദമിളകിയ ലെഗിൻസ് :വി.എം കബീര്‍ തിരുനെല്ലൂര്‍.
ചില സ്ത്രീകൾ അങ്ങിനെയാണ്. അന്യ പുരുഷന്മാർ കാണത്തക്കവിധം വയറും മാറിടവും പ്രദർശിപ്പിച്ച് വസ്ത്രം ധരിക്കുകയും ഏതെങ്കിലും ഒരു പുരുഷൻ ആ ഭാഗത്തേക്ക് ഒന്ന് നോക്കിയാൽ തീർന്നു അവന്റെ കഥ. രൂക്ഷമായ നോട്ടവും സാധിക്കുമെങ്കിൽ അസഭ്യം പറച്ചിലും....

കാറ്റിൽ ഉയരുന്ന,വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ അനാവൃതമാക്കുന്ന സ്ത്രീകളുടെ നിഗൂഢ ശരീരത്തെ ലഗിൻസിന്റെ ഇറുക്കവും,മുറുക്കവും കൂടുതൽ ആഭാസമായി കാണിച്ച് തരുന്നുണ്ട്.അങ്ങിനെയുളള ലെഗിൻസ് ധാരികളായ സ്ത്രീജനങ്ങൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു.അത് കാണുന്ന ചില പുരുഷന്മാരുടെ കാമവാസനകൾ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങൾ ലെഗിൻസ് ധരിച്ച സ്ത്രീകളുടെ ചിന്തയിൽ നിന്നും അഹന്തയിൽ നിന്നും ആയിരം യോചന അകലെയാണ്.

ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികൾ മാന്യതയും,നഗ്നതയും തിരിച്ചറിയാതെ പോകുന്നു. ലെഗിൻസ് ധരിച്ച സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്ക് താഴെ നഗ്നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രം ധരിച്ച്‌ നഗരം ചുറ്റുന്ന കേരള സ്ത്രീകളുടെ ധൈര്യം ഒരു കൂസലില്ലായ്മ എന്നാണ് പറയേണ്ടത്.

സ്ത്രീയുടെ വസ്ത്രം ധരിക്കുന്ന പുരുഷനേയും,പുരുഷവസ്ത്രം ധരിക്കുന്ന സ്ത്രീകളേയും അല്ലാഹു ശപിച്ചിരിക്കുന്നു.ചുരുക്കത്തിൽ അല്ലാഹു വിന്റേയും റസൂലിന്റേയും ശാപ കോപങ്ങൾക്ക് വിധേയമായരാവുകയാണ് ഇത്തരം വേഷധാരികൾ.ക്യാമ്പസ്സുകളിൽ മുഴുവൻ ജ്വരമായി മാറിയിരിക്കുന്ന ഇത്തരം പ്രവണതയെ ഇസ്ലാംമതം ആദ്യമേ വിലക്കിയതിന്റെ ഗൗരവം എത്രയോ വലുതാണ്. പ്രസിദ്ധി നേടുക എന്ന ഉദ്ദ്ധേശത്തോടെ പത്രാസിന്റെ വസ്ത്രം ധരിക്കലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." ഭൗതിക ലോകത്ത് പത്രാസിനു വേണ്ടിയുള്ള  വസ്ത്രം ധരിച്ചവന്‍ അന്ത്യനാളിൽ നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കപ്പെടുകയും ശേഷം അതിലേക്ക് അഗ്നി പടർത്തുകയും ചെയ്യുമെന്ന് മതാധ്യാപനങ്ങള്‍ ഓര്‍‌മ്മിപ്പിക്കുന്നുണ്ട്‌ " വസ്ത്രധാരണത്തിന്റെ വിവിധ തലങ്ങളെ അനാവരണം ചെയ്യുമ്പോൾ തന്നെ എത്രയെത്ര അപകടങ്ങളാണ് പടർന്നിരിക്കുന്നത് എന്ന് ബോധ്യമാവുന്നില്ലേ?

നരഗാഗ്നിയിലേക്ക് വലിച്ചെറിയപ്പെടാൻ ചെറിയ അശ്രദ്ധപോലും വഴിതെളിച്ചേക്കും.ഇസ്ലാം നിർദ്ദേശിക്കുന്ന വേഷവിധാനങ്ങളെ വലിച്ചെറിയുക വഴി വരുത്തി വെക്കുന്ന വിനകൾ സാമൂഹികതലത്തിൽ എത്രയോ കേടുപാടുകളാണ് വരുത്തിവച്ചത്. അണിഞ്ഞൊരുങ്ങി മേൽകോയ്മ കാണിച്ച കോമള ശരീരങ്ങൾ നരകത്തിലെ വിറകുകളാകുന്നു.പരിഷ്ക്കാരങ്ങൾ തലയിൽ കയറുമ്പോൾ മതത്തെയും മതമൂല്യങ്ങളേയും കുറ്റം പറയുന്നതവർ, പണ്ഡിതൻമാരേയും,തിരു നബിയുടെ അധ്യാപനങ്ങളേയും കുറ്റപ്പെടുത്തുന്നവർ,ഖുർആനിനേയും സുന്നത്തിനേയും അവഗണിക്കുന്നവർ, തുടങ്ങിയവരുടെയെല്ലാം പ്രയാണം നരഗത്തിലേക്കാണന്ന് ഓർക്കേണ്ടതുണ്ട്. അപകടങ്ങളൾ വന്നിട്ട് ചികിത്സിക്കുക എന്നതിലുപരി അപകട സാധ്യതകളെ ചെറുക്കുക എന്നതാണ് ഇസ്ലാംമിന്റെ കാഴ്ചപ്പാട്. അന്യ സ്ത്രീ പുരുഷന്മാർ  തമ്മിൽ അനാശാസ്യ പ്രവണതകൾ കടന്നു വരാനുളള സകല മാർഗങ്ങളേയും തടഞ്ഞു നിർത്തുക എന്നതിന്റെ ഭാഗമാണ് ഇസ്ലാം കൽപ്പിക്കുന്ന വസ്ത്രധാരണ.ഇനി നീ നിന്റെ വേഷഭൂഷാദികളിലേക്ക് നോക്കുക.നീ നിന്നെ ചിട്ടപ്പെടുത്തുക...
വി.എം.കബീർ തിരുനെല്ലൂർ