പാടുര്‍:മസ്‌ജിദ് റഹ്‌മ സന്നദ്ധ സേവന സംരംഭങ്ങള്‍ക്ക് ആദരണീയനായ അബ്‌ദുല്‍ റഹ്‌മാന്‍ മാസ്‌റ്ററുടെ ഉപഹാരം.മണ്‍മറഞ്ഞ സഹധര്‍മ്മിണി് ഖദീജയുടെ ഓര്‍മ്മയ്‌ക്കായാണ് ഒരു ഇരുനില ഭവനം ഈ മാതൃകാ അധ്യാപകന്‍ സമര്‍പ്പിച്ചത്.പാടൂര്‍ കേന്ദ്രികരിച്ചുള്ള ഇസ്‌ലാമിക സംസ്‌കരണ സന്നദ്ധ സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ ഉപഹാരം ഔദ്യോഗികമായി കൈമാറിയിരിക്കുന്നു.മഹനീയമായ ഈ കര്‍മ്മത്തെ നിലച്ചു പോകാത്ത ദാനമായി സര്‍വ്വ ലോക രക്ഷിതാവ് സ്വികരിക്കുമാറാകട്ടെ എന്ന് സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ച അതിഥികള്‍ ആശംസിച്ചു.
പരേതയായ ഖദിജയുടെ സഹോദരനും ഉദയം പഠനവേദി ചെയര്‍മാനുമായ ഡോക്‌ടര്‍ സെയ്‌തു മുഹമ്മദ്,ട്രസ്റ്റ് ഭാരവാഹികളായ അബ്‌ദുല്‍ വാഹിദ്,അബ്‌ദുല്‍ നാസര്‍ പ്രാദേശിക ഹല്‍ഖാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.