നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 20, 2017

ജില്ലാ ജമാ‌അത്തിന്‌ പുതിയ നേതൃത്വം

പാവറട്ടി:ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം തൃശൂര്‍ ജില്ലാ ഏരിയാ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു.തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക്‌ എന്‍.എ മുഹമ്മദ്‌ സാഹിബ്‌ തെരഞ്ഞെടുക്കപ്പെട്ടതായി തൃശൂര്‍ ജില്ലാ ജമാ‌അത്ത്‌ ഔദ്യോഗിക പത്ര കുറിപ്പില്‍ വെളിപ്പെടുത്തി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃ നിരയെ ഉദയം പഠനവേദി അനുമോദിച്ചു.ഗുരുവായുര്‍ ഏരിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉദയം പഠനവേദിയുടെ ആദ്യത്തെ ചെയര്‍മാന്‍ കെ.എ അബ്‌ദുല്‍ വാഹിദ്‌ സാഹിബിന്‌ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു.

വടക്കാഞ്ചേരി,മാള,നാട്ടിക,കുന്നംകുളം,ചാവക്കാട്‌,കൊടുങ്ങല്ലൂര്‍,മതിലകം,വടക്കേകാട്‌,ഗുരുവായൂര്‍,
ഇരിഞ്ഞാലക്കുട,എറിയാട്‌ എന്നീ ഏരിയകളിലേയ്‌ക്ക്‌ യഥാക്രമം മുസ്‌ഥഫ പി.എ,നാസര്‍ കെ.എം,അബ്‌ദുല്‍ റഹ്‌മാന്‍ പി.കെ,ഷാജു കെ.എം,ഷം‌സുദ്ധീന്‍ കെ,മുഹമ്മദ്‌ റഷീദ്‌ ഇ.എ,ഹമീദ്‌ സി.എ,മുഹമ്മദ്‌ നിയാസ്‌ ഒ.എം,വാഹിദ്‌ കെ.എ,മുജീബ്‌ എ.ഐ,സാലിഹ്‌ മാസ്‌റ്റര്‍ തുടങ്ങിയ ആദരണീയര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആദം എം.എ,അമീന്‍ ഇ.എം,അനസ്‌ നദ്‌വി,അബ്‌ദുല്‍ സലാം മാസ്റ്റര്‍ ടി.കെ,ഹനീഫ സി.കെ,അബ്‌ദുല്‍ വാഹിദ് പി.എ,ഫൈസല്‍ കാതിക്കോട്‌,സദറുദ്ധീന്‍ കെ.എ,ഉമര്‍ അബൂബക്കര്‍,അബൂബക്കര്‍ തളി,ജലീല്‍ എ.എസ്‌,സുലൈമാന്‍ കെ.എ,സെയ്യിദ്‌ മാസ്‌റ്റര്‍ കെ.എം,സുലൈമാന്‍ ആര്‍.എം,ബീരാവു സി.കെ തുടങ്ങിയവര്‍ ജില്ലാ സമിതി അം‌ഗങ്ങളായിരിക്കും.

ജില്ലയിലെ വനിതാ ഏരിയാ കണ്‍‌വീനര്‍‌മാരായി എറിയാട് - സബിത ടീച്ചർ,കെടുങ്ങല്ലൂർ - ഹുദ ടീച്ചർ,മാള - ഹഫ്സ സലാം,ഇരിങ്ങാലക്കുട-ബിൻഷാബി,തൃശൂർ - ഉമൈറ,വടക്കാഞ്ചേരി - ഖൈറുന്നിസ,കുന്ദംകുളം- ഉമ്മുകുൽസു,വടക്കേക്കാട് - ജമീല,ഗുരുവായൂർ- ഷമീല,ചാവക്കാട് - മുംതാസ്,നാടിക -നസീമ വാളൂർ,മതിലകം -സാജിറ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഖദീജ ടീച്ചർ,അസൂറ ടീച്ചർ,സൗദ ടീച്ചർ,ഷരീഫ ടീച്ചർ,സൗദാബി,ഉമൈറ,സൈനബ്,സാറ ഷംസുദ്ധീൻ,റുഖിയ റഹീം,റഷീദ കൊച്ചന്നുർ,ഷരീഫ യൂസുഫ്,മൈമൂന എം ടി എന്നിവരാണ്‌ വനിതാ ജില്ലാ സമിതി അംഗങ്ങൾ.