പാവറട്ടി:വേഗതയുടെ ലോകത്തെ വെപ്രാളങ്ങളുടെ ജീവിത ക്രമത്തില്‍
ആശ്വസിക്കാനാകാത്ത പരമ ദയനീയാവസ്ഥയിലൂടെയാണ് മനുഷ്യരുടെ
സഞ്ചാരം.ദൂരങ്ങളെല്ലാം അടുത്താണെന്നു വീമ്പു പറയുമ്പോഴും അടുത്തുള്ളതൊക്കെ
അകലെയാകുന്ന അനുഭവവും വര്‍ത്തമാന കാലത്തിന്റെ പ്രത്യേകതയാണ്.ഡോക്‌ടര്‍
അബ്‌ദുല്‍ ലത്വീഫ് പറഞ്ഞു.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ നൂറുല്‍ ഹുദാ മുഴുദിന
ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു.ഡോക്‌ടര്‍ ലത്വീഫ്.കൃത്രിമങ്ങളുടെ മായാ
ലോകത്ത് നിന്നും യാഥാര്‍ഥ്യങ്ങളുടെ പച്ചപ്പിലേയ്‌ക്ക് യാത്ര ചെയ്യാന്‍
തയ്യാറെടുപ്പുകള്‍ ഉണ്ടായാല്‍ മാത്രമേ ശാന്തിയും സമാധാനവും വ്യക്തിയിലും
കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കുകയുള്ളൂ.പുതിയ ലോകവും കുടുംബ
ജീവിതവും എന്ന വിഷയത്തെ അധികരിച്ചുള്ള ക്ലാസ്സില്‍ ഡോക്‌ടര്‍ വിശദീകരിച്ചു.
ജെ.ഐ.എച് ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് കെ.അബ്‌ദുല്‍ വാഹിദ് സാഹിബ് അധ്യക്ഷത വഹിച്ച യോഗം രണ്ട് സെഷനുകളിലായിട്ടായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന പരിപാടിയില്‍ ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് ഹുസ്‌ന ജലീല്‍ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനിസേഷനെ പരിചയപ്പെടുത്തി.നൗഷിബയുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായി തിരിച്ചുള്ള വൈജ്ഞാനിക ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു.ഷരിഫ പാടൂര്‍ സമ്മാനദാനം നിര്‍വഹിച്ചു.ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് അഹ്‌ലം സ്വാഗതം ആശംസിച്ചു.ക്യാമ്പ് സമാപന സന്ദേശം റഷീദ് പാടൂര്‍ നിര്‍വഹിച്ചു.ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ നന്ദി പ്രകാശിപ്പിച്ചു.